x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് വ​ശ​ത്തെ കുഴൽ കിണിർ പൈ​പ്പും വൈ​ദ്യു​തി തൂ​ണു​ക​ളും അ​പ​ക​ട​ഭീ​ഷ​ണിയിൽ

വെബ് ഡെസ്ക്
Published: November 11, 2026 10:39 PM IST | Updated: November 11, 2026 10:39 PM IST

വാ​ഗ​മ​ണ്ണി​ൽ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച് നി​ൽ​ക്കു​ന്ന കു​ഴ​ൽ കി​ണ​ർ പൈപ്പ്.

ഉ​പ്പു​ത​റ: വാ​ഗ​മ​ൺ ടൗ​ണി​ലെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വൈ​ദ്യു​തി തൂ​ണു​ക​ളും കു​ഴ​ൽ​ക്കി​ണ​ർ പൈ​പ്പും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​വെ​ന്ന് പ​രാ​തി. റോ​ഡി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന പൈ​പ്പ് മാ​റ്റാ​തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് വ​ശം കോ​ൺ​ക്രീ​റ്റ് ചെ​യ്തു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​ന് പു​റ​മേ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വൈ​ദ്യു​തി തൂ​ണു​ക​ൾ മാ​റ്റാ​തെ കെ​എ​സ്ഇ​ബി​യും അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​ക​യാ​ണ്.
ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന വാ​ഗ​മ​ണ്ണി​ൽ പൊ​തു​വേ റോ​ഡി​ന് വീ​തി കു​റ​വാ​ണ്. അ​തി​നി​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കെ​എ​സ്ഇ​ബി​യു​ടെ​യും ഇ​ത്ത​രം അ​നാ​സ്ഥ​ക​ൾ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന പൈ​പ്പും വൈ​ദ്യു​തി തൂ​ണു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കി സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : pose a safety hazard Nattuvishesham Districtnews

District News

മോ​ദി​യും ഗ്യാ​നേ​ഷ് കു​മാ​റും അ​പ​ക​ട​കാ​രി​ക​ൾ: ജെ​ബി മേ​ത്ത​ര്‍ തൊ​ടു​പു​ഴ: ന​രേ​ന്ദ്ര​മോ​ദി​യും ഗ്യാ​നേ​ഷ് കു​മാ​റും രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ര്‍ എം​പി. ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക്ഭ​വ​ന് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​അ​ശോ​ക​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം ലീ​ല​മ്മ ജോ​സ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജാ​ഫ​ര്‍​ഖാ​ന്‍ മു​ഹ​മ്മ​ദ്. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി​ലി സാ​ഹി​ബ്, എം.​എ​ച്ച്. സ​ജീ​വ്, ജോ​ഷി ക​ന്യാ​കു​ഴി, മ​ണി മേ​ഘ​ല, ആ​ന്‍​സ

Recent News

Corehub Up