x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന പാ​ത: സ​ര്‍​വേ വേ​ഗ​ത്തി​ലാ​ക്കും

വെബ് ഡെസ്ക്
Published: November 11, 2026 10:48 PM IST | Updated: November 11, 2026 10:48 PM IST

Muvattupuzha-Theni State Highway: Survey to be expedited

തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന പാ​ത​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി റോ​ഡ് ക​ട​ന്നു​പോ​കു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ ത്രി​ത​ല ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു. ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി​ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് കോ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​വേ നി​ര്‍​മാ​ണ​ത്തി​ന് ഒ​റ്റ​ത്ത​വ​ണ​യാ​യി പ​ണം അ​നു​വ​ദി​ക്കു​ന്ന​ത് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ല്‍ വി​വി​ധ റീ​ച്ചു​ക​ളാ​ക്കി തി​രി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
പ​ണം അ​നു​വ​ദി​ക്കു​ന്ന മു​റ​യ്ക്ക് നി​ര്‍​മാ​ണം വേ​ഗ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്കം അ​താ​തു പ​ഞ്ചാ​യ​ത്തു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന് ഇ​ന്ന​ലെ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. നി​ല​വി​ല്‍ കോ​ട്ട​പു​റ​മ്പോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശ​മു​യ​ര്‍​ന്നു.
നെ​യ്യ​ശേ​രി, ക​രി​മ​ണ്ണൂ​ർ, ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ​ര്‍​വേ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ മൂ​ന്നു സ​ര്‍​വേ​യ​ര്‍​മാ​രെ ക​ഴി​ഞ്ഞ ദി​വ​സം നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത​ദി​വ​സം ത​ന്നെ ഇ​വ​ര്‍ ജോ​ലി ആ​രം​ഭി​ക്കും. നി​ല​വി​ല്‍​ത​ട​സ​ങ്ങ​ളി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 20 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്.

ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നു കു​മാ​ര​മം​ഗ​ലം വി​ല്ലേ​ജി​ലെ കോ​ട്ട​പു​റ​മ്പോ​ക്കി​ലെ കൈ​യേ​റ്റം ക​ഴി​ഞ്ഞ ദി​വ​സം റ​വ​ന്യു​വ​കു​പ്പ് ഒ​ഴി​പ്പി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കൈ​മാ​റി​യി​രു​ന്നു. നാ​ളെ ഹൈ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും ക​ള​ക്ട​റോ​ട് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ ഒ​ഴി​പ്പി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഹൈ​വേ നി​ര്‍​മാ​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ച് ഈ ​ഭാ​ഗ​ത്തെ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ല്‍ മു​സ്ലിം​പ​ള്ളി കോ​ട്ട​ക്ക​വ​ല മു​ത​ല്‍ കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള പാ​ത​യു​ടെ നി​ര്‍​മാ​ണ​ത്തി​നാ​യി ആ​റു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ജോ​ലി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. റോ​ഡി​ന്റെ പാ​ര്‍​ശ്വ​ഭി​ത്തി​യു​ടെ നി​ര്‍​മാ​ണ​മ​ട​ക്ക​മു​ള്ള ജോ​ലി​യാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. തു​ട​ര്‍​ന്നു ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ റോ​ഡ് പൂ​ര്‍​ത്തീ​ക​രി​ക്കും.

ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി​ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഭാ​സ്‌​ക​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​ന്‍​സ് ജോ​ൺ, അ​നു ജി​ജോ, ജോ​ബി മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : State Highway Nattuvishesham Districtnews

District News

മോ​ദി​യും ഗ്യാ​നേ​ഷ് കു​മാ​റും അ​പ​ക​ട​കാ​രി​ക​ൾ: ജെ​ബി മേ​ത്ത​ര്‍ തൊ​ടു​പു​ഴ: ന​രേ​ന്ദ്ര​മോ​ദി​യും ഗ്യാ​നേ​ഷ് കു​മാ​റും രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ര്‍ എം​പി. ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക്ഭ​വ​ന് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​അ​ശോ​ക​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം ലീ​ല​മ്മ ജോ​സ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജാ​ഫ​ര്‍​ഖാ​ന്‍ മു​ഹ​മ്മ​ദ്. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി​ലി സാ​ഹി​ബ്, എം.​എ​ച്ച്. സ​ജീ​വ്, ജോ​ഷി ക​ന്യാ​കു​ഴി, മ​ണി മേ​ഘ​ല, ആ​ന്‍​സ

Recent News

Corehub Up