സ്വാഗതസംഘ രൂപീകരണ യോഗം ജെബി മേത്തര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: നരേന്ദ്രമോദിയും ഗ്യാനേഷ് കുമാറും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അപകടകാരികളാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി.
ഭരണഘടനാ ലംഘനങ്ങള്‍ക്കെതിരേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളുടെ ഭാഗമായി മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ലോക്ഭവന് മുന്നില്‍ സംഘടിപ്പിക്കുന്ന സമരത്തിന്റെ ജില്ലാതല സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജില്ലാ പ്രസിഡന്റ് മിനി സാബു അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എസ്.അശോകന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവംഗം ലീലമ്മ ജോസ്, ഡിസിസി ജനറല്‍ സെക്രട്ടറി ജാഫര്‍ഖാന്‍ മുഹമ്മദ്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബിലി സാഹിബ്, എം.എച്ച്. സജീവ്, ജോഷി കന്യാകുഴി, മണി മേഘല, ആന്‍സി തോമസ്, ഷൈനി റോയി , ശാലിനി ശശിധരന്, നൈസി ഡെനില്‍, നൈസി തോമസ്, കെ.കെ.ചെല്ലമ്മ, ഗീത പുഷ്പരാജന്‍, ഉഷ സദാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.
Tags : dangerous Nattuvishesham Districtnews