സേനാപതി വേണു എംഎൽഎ മന്ത്രി ഒ.ജെ ജനീഷിന് പതാക കൈമാറുന്നു.
നെടുങ്കണ്ടം: യൂത്ത് കോൺഗ്രസിന്റെ ഇടുക്കി ജില്ലാ ജൻ ഇന്ത്യ മൂവ്മെന്റ് പദയാത്ര ആവേശമായി. തൂക്കുപാലത്തു നിന്നും നെടുങ്കണ്ടത്തേക്ക് നടന്ന പദയാത്ര സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ഒ.ജെ. ജനീഷ് നയിച്ചു. ആയിരക്കണക്കിന് പ്രവർത്തകർ പദയാത്രയിൽ പങ്കെടുത്തു.
വൈകുന്നേരം അഞ്ചോടെയാണ് പദയാത്ര ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി ഏഴരയോടെ നെടുങ്കണ്ടം പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ യാത്ര സമാപിച്ചു. തുടർന്ന് നടന്ന സമാപനസമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മന്ത്രി ഒ.ജെ. ജനീഷ് അധ്യക്ഷനായി.
എംഎൽഎമാരായ സേനാപതി വേണു, റോയി കെ. പൗലോസ്, എഫ്. രാജ, സിറിയക് തോമസ്, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു തുടങ്ങിയ നേതാക്കളും ത്രിതല പഞ്ചായത്ത് അംഗങ്ങളും യൂത്ത് കോൺഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും യാത്രയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജോമോൻ ജോസ്, ആനന്ദ് തോമസ്, അഫ്സൽ ഇസ്മയിൽ, കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരൻ, കെപിസിസി സെക്രട്ടറി എം.എൻ. ഗോപി, മുകേഷ് മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Padayatra Held Nattuvishesham Districtnews