x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ലീ​ന വ​ധ​ക്കേ​സ്: പ്രതിക്ക് ജീ​വ​പ​ര്യ​ന്തം

വെബ് ഡെസ്ക്
Published: November 11, 2026 10:42 PM IST | Updated: November 11, 2026 10:42 PM IST

തൊ​ടു​പു​ഴ: വീ​ട്ട​മ്മ​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും. അ​ടി​മാ​ലി ഇ​രു​മ്പു​പാ​ലം 14-ാം മൈ​ല്‍ ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ സി​യാ​ദി​ന്‍റെ ഭാ​ര്യ സെ​ലീ​ന (38) കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി തൊ​ടു​പു​ഴ വ​ണ്ട​മ​റ്റം പ​ടി​കു​ഴ​യി​ല്‍ ഗി​രോ​ഷി​നെ (39) ആ​ണ് ജീ​വ​പ​ര്യ​ന്തം ത​ട​വും 35000 രൂ​പാ പി​ഴ​യും തൊ​ടു​പു​ഴ പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ ജ​ഡ്ജി സ​നു എ​സ്.​പ​ണി​ക്ക​ര്‍ ശി​ക്ഷി​ച്ച​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 25000 രൂ​പ പി​ഴ​യും, പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റും മാ​സം കൂ​ടി ത​ട​വും ക​വ​ര്‍​ച്ച ന​ട​ത്തി​യ​തി​ന് മൂ​ന്നു വ​ര്‍​ഷം ത​ട​വും 10000 രൂ​പാ പി​ഴ​യും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം അ​ധി​ക ത​ട​വും അ​നു​ഭ​വി​യ്ക്ക​ണം. അ​തി​ക്ര​മി​ച്ച് ക​ട​ന്ന​തി​ന് ര​ണ്ടു മാ​സ​ത്തെ ത​ട​വും അ​നു​ഭ​വി​ക്ക​ണം. ശി​ക്ഷ മു​ഴു​വ​നും ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യാ​കും. 2017 ഒ​ക്ടോ​ബ​ര്‍ 10നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
2015 -ല്‍ ​ഗി​രോ​ഷും മാ​ങ്കു​ള​ത്തെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള അ​ടു​പ്പം മ​ന​സി​ലാ​ക്കി​യ സെ​ലീ​ന നി​ര്‍​ബ​ന്ധ​പൂ​ര്‍​വം ഇ​വ​രു​ടെ വി​വാ​ഹം ന​ട​ത്തി​ച്ചു. പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ത​ര്‍​ക്ക​ങ്ങ​ളു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ത​നി​ക്ക് ല​ഭി​ക്കാ​നു​ള്ള പ​ണ​ത്തി​നാ​യി സെ​ലീ​ന​യെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ല്‍​കാ​തി​രു​ന്ന​ത് ഇ​യാ​ളു​ടെ വി​രോ​ധം വ​ര്‍​ധി​പ്പി​ച്ചു.

സം​ഭ​വ​ദി​വ​സം ഉ​ച്ച​യോ​ടെ ബൈ​ക്കി​ല്‍ സെ​ലീ​ന​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഗി​രോ​ഷ് കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ഠാ​ര​കൊ​ണ്ട് ഇ​വ​രെ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ല്‍ ത​ന്നെ മ​ട​ങ്ങി​യ ഗി​രോ​ഷ് മൂ​ന്നോ​ടെ തി​രി​ച്ചെ​ത്തി. പി​ന്നീ​ട് സെ​ലീ​ന​യു​ടെ ഇ​ട​ത് മാ​റി​ടം മു​റി​ച്ചെ​ടു​ത്ത് ബാ​ഗി​ലാ​ക്കി വീ​ട്ടി​ലേ​ക്ക് പോ​യി. സെ​ലീ​ന​യു​ടെ ഭ​ര്‍​ത്താ​വും മ​ത്സ്യ​വ്യാ​പാ​രി​യു​മാ​യ സി​യാ​ദ് ക​ച്ച​വ​ട​ത്തി​ന് ശേ​ഷം രാ​ത്രി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.
അ​ടി​മാ​ലി സി​ഐ ആ​യി​രു​ന്ന പി.​കെ.​സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു. പ്ര​തി​യു​ടെ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​ടി.​കോ​ടി​ക്കു​ളം ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ 34 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 41 രേ​ഖ​ക​ളും 15 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി.

സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സി.​ആ​ർ.​സ​ന്തോ​ഷ്, എം.​എം.​ഷാ​ജു എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ര​മേ​ശ​ൻ, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജി​ജോ, സ​ലിം എ​ന്നി​വ​ര്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ജി​ല്ലാ പ്രോ​സി​ക്യൂ​ട്ട​ര്‍ എ​സ്.​എ​സ്.​സ​നീ​ഷ് ഹാ​ജ​രാ​യി.

Tags : the Accused Nattuvishesham Districtnews

District News

മോ​ദി​യും ഗ്യാ​നേ​ഷ് കു​മാ​റും അ​പ​ക​ട​കാ​രി​ക​ൾ: ജെ​ബി മേ​ത്ത​ര്‍ തൊ​ടു​പു​ഴ: ന​രേ​ന്ദ്ര​മോ​ദി​യും ഗ്യാ​നേ​ഷ് കു​മാ​റും രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ര്‍ എം​പി. ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക്ഭ​വ​ന് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​അ​ശോ​ക​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം ലീ​ല​മ്മ ജോ​സ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജാ​ഫ​ര്‍​ഖാ​ന്‍ മു​ഹ​മ്മ​ദ്. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി​ലി സാ​ഹി​ബ്, എം.​എ​ച്ച്. സ​ജീ​വ്, ജോ​ഷി ക​ന്യാ​കു​ഴി, മ​ണി മേ​ഘ​ല, ആ​ന്‍​സ

Recent News

Corehub Up