x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​മ്പിം​ഗ് യ​ഥാ​സ​മ​യം ചെ​യ്യാ​ൻ പാ​ട​ശേ​ഖ​രസ​മി​തി​ക​ൾ​ക്ക് നി​ർ​ദേശം

വെബ്ഡെസ്ക്
Published: November 11, 2026 10:36 PM IST | Updated: November 11, 2026 10:36 PM IST

തു​റ​വൂ​രി​ലെ വെ​ള്ള​ക്കെ​ട്ടുമൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥസം​ഘം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

ആ​ല​പ്പു​ഴ: കൃ​ഷി, റ​വ​ന്യു, ഫി​ഷ​റീ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ത്ത​ല താ​ലൂ​ക്കി​ല്‍ തു​റ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള തു​റ​വൂ​ര്‍​ക​രി, തെ​ക്കേ​പു​ത്ത​ന്‍​കാ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളും ഏ​താ​നും വീ​ടു​ക​ളും ‍ജി​ല്ലാ ക​ള​ക്ട​ര്‍ ഷാ​ജി വി. ​നാ​യ​ർ സ​ന്ദ​ര്‍​ശി​ച്ചു.
തു​റ​വൂ​ര്‍, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തിനു കീ​ഴി​ലു​ള്ള ചി​ല പാ​ട​

ശേ​ഖ​ര​ങ്ങ​ളു​ടെ സ​മീ​പ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ലേ​ക്ക് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍നി​ന്നു വെ​ള്ളംക​യ​റി ജീ​വി​തം ദു​സ​ഹ​മാ​കു​ന്നു​വെ​ന്ന് കാ​ണി​ച്ച് പ​രാ​തി ല​ഭി​ച്ച​തി​നെത്തു​ട​ര്‍​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​ത്.

സ​ന്ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്നു. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ യ​ഥാ​സ​മ​യം പ​മ്പിം​ഗ് ന​ട​ത്തി പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള​ളം ക​യ​റാ​തെ നി​യ​ന്ത്ര​ണ​വി​ധേയ​മാ​ക്കി നി​ര്‍​ത്താ​ന്‍ പാ​ട​ശേ​ഖ​ര സ​മി​തി​ക​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേശം ന​ല്‍​കി.

ഓ​രോ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​യും വെ​ള്ള​ത്തി​ന്‍റെ ലെ​വ​ല്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണോ​യെ​ന്ന് കൃ​ഷി, ഫി​ഷ​റീ​സ്, പൊ​ലി​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ച് ഉറ​പ്പുവ​രു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേശിച്ചു. മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെക്കൂ​ടാ​തെ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫിസ​ര്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (​ദു​ര​ന്ത​നി​വാ​ര​ണം) എ​ന്നി​വ​ര്‍ ജി​ല്ലാ ക​ള​ക്ട​റെ അ​നു​ഗ​മി​ച്ചു.

Tags : Directive to Paddy Field Committee Nattuvishesham DistrictNews

District News

മോ​ദി​യും ഗ്യാ​നേ​ഷ് കു​മാ​റും അ​പ​ക​ട​കാ​രി​ക​ൾ: ജെ​ബി മേ​ത്ത​ര്‍ തൊ​ടു​പു​ഴ: ന​രേ​ന്ദ്ര​മോ​ദി​യും ഗ്യാ​നേ​ഷ് കു​മാ​റും രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ര്‍ എം​പി. ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക്ഭ​വ​ന് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​അ​ശോ​ക​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം ലീ​ല​മ്മ ജോ​സ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജാ​ഫ​ര്‍​ഖാ​ന്‍ മു​ഹ​മ്മ​ദ്. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി​ലി സാ​ഹി​ബ്, എം.​എ​ച്ച്. സ​ജീ​വ്, ജോ​ഷി ക​ന്യാ​കു​ഴി, മ​ണി മേ​ഘ​ല, ആ​ന്‍​സ

Recent News

Corehub Up