മേഴ്സി രവിയുടെ 17-ാംചരമ വാർഷികം
തലയോലപ്പറമ്പ്: നിയമസഭാ സാമാജിക, കെപിസിസി ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മേഴ്സി രവിയുടെ 17-ാംചരമ വാർഷികം മേഴ്സി രവി അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു.
തലയോലപ്പറമ്പ് തിരുപുരം രാജീവ് ഗാന്ധി നഗറിൽ നടന്ന അനുസ്മരണ യോഗം തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. എസ്. ശ്രീകാന്ത് സോമൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി വൈസ് ചെയർമാൻ പി.ജി. ഷാജിമോൻ അധ്യക്ഷത വഹിച്ചു. ഡി. കുമാരി കരുണാകരൻ, ജോസഫ് കൊച്ചുപറമ്പിൽ, സി.കെ.പ്രമോദ് ചാഴൂരാൻ, വി. സന്തോഷ് ശർമ്മ തുടങ്ങിയവർ സംബന്ധിച്ചു.
Tags : nattu vishesham commemoration was held