x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​രം​പാ​റ​ റോഡിൽ വാ​ഹ​ന​ യാ​ത്രി​ക​രെ കാത്ത് അ​പ​ക​ട​ക്കെ​ണി


Published: May 20, 2026 05:41 AM IST | Updated: May 20, 2026 05:41 AM IST

പേ​രൂ​ര്‍​ക്ക​ട: റോ​ഡ് ഇ​ടി​ഞ്ഞു​താ​ ണ​തോ​ടെ കാ​ഞ്ഞി​രം​പാ​റ​യി​ല്‍ വാ​ഹ​ന​യാ​ത്രി​ക​രെ കാ​ത്തി​ രി​ക്കു​ന്ന​ത് അ​പ​ക​ട​ക്കെ​ണി.

ഇ​ട​യ്ക്കി​ടെ പൈ​പ്പ് പൊ​ട്ടി ത​ക​രു​ന്ന റോ​ഡാ​ണ് മ​ഞ്ചാ​ടി​മൂ​ട്-​കാ​ഞ്ഞി​രം​പാ​റ റോ​ഡ്. ഏ​ക​ദേ​ശം ഒ​ന്ന​ര​കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യം വ​രു​ന്ന റോ​ഡി​ന്‍റെ വ​ള​വി​ലാ​ണ് അ​പ​ക​ട​ക്കെ​ണി യുള്ളത്. ആ​ദ്യം പൈ​പ്പ് പൊ​ട്ടി ത​ക​ര്‍​ന്ന റോ​ഡ് മ​ണ്ണി​ട്ടു​മൂ​ടിയിരുന്നു.

ക്ര​മേ​ണ വെ​ള്ള​മി​റ​ങ്ങി റോ​ഡി​ലെ മ​ണ്ണെല്ലാം ഒ​ലി​ച്ചു​പോ​യി. ഈ ​ഭാ​ഗ​ത്ത് പി​ന്നീ​ട് അ​ധി​കാ​രി​ക​ള്‍ ടാ​ര്‍ ചെ​യ്തു. ഈ ​ടാ​റാ​ണ് ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഇ​ടി​ഞ്ഞു​താ​ണ​ത്. ഇ​ടി​ഞ്ഞ റോ​ഡി​ല്‍ ഇ​പ്പോ​ള്‍ ചെ​മ്മ​ണ്ണ് നി​ര​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ഴ​വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങി വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി സ​ഞ്ച​രി​ച്ച​തോ​ടെ വീ​ണ്ടും റോഡ് കു​ഴി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ റോ​ഡി​ല്‍ കു​ഴി​യു​ള്ള​ത​റി​യാ​തെ വ​ള​വു തി​രി​ഞ്ഞു​വ​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​നു​ള്ള സാ​ധ്യ ത കൂ​ടു​ത​ലാ​ണ്. നീ​ള​ത്തി​ല്‍ രൂ​പ​പ്പെ​ട്ടി​രു​ന്ന കു​ഴി മൂ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ ഇ​നി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Tags : nattu vishesham dangerous trap awaits motorists

Recent News

Corehub Up