x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖ​ണ്ഡ ജ​പ​മാ​ല​യ്ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ​മാ​പ​നം

വെബ് ഡെസ്ക്
Published: November 1, 2026 07:30 AM IST | Updated: November 1, 2026 07:30 AM IST

ധോ​ണി മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ അ​ഖ​ണ്ഡ ജ​പ​മാ​ല​ സമാപനത്തോടനുബന്ധിച്ച് നടന്ന ജപമാല പ്രദക്ഷിണം.

ഒ​ല​വ​ക്കോ​ട്: സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധോ​ണി മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഒ​രു മാ​സ​മാ​യി ന​ട​ന്നു​വ​ന്ന അ​ഖ​ണ്ഡ ജ​പ​മാ​ല​യ്ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ​മാ​പ​നം.

ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ണ്‍ മൈ​ലം​വേ​ലി​ലി​ന്‍റെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ​യും ഒ​ല​വ​ക്കോ​ട് ഫൊ​റോ​ന​യി​ൽ നി​ന്നും ഈ ​വ​ർ​ഷം തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കു​ന്ന ഡീ​ക്ക​ൻ അ​ബി​ൻ ക​ല്ല​റ​യ്ക്ക​ൽ ന​ൽ​കി​യ സ​ന്ദേ​ശ​ത്തോ​ടെ​യും ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് ധോ​ണി മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ധോ​ണി സെ​ന്‍റ് ജെ​യിം​സ് ദി ​ഗ്രേ​റ്റ് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബി​ഷ​പ് എ​മി​രി​റ്റ​സ് മാ​ർ. ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി. പ​രി​പാ​ടി​ക​ൾ​ക്ക് ഒ​ല​വ​ക്കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ണ്‍ മൈ​ലം​വേ​ലി​ൽ, ധോ​ണി ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ ജോ​സ​ഫ് ആ​ളൂ​ർ, മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​റെ​നി പു​ല്ലു​കാ​ലാ​യി​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ടോം മേ​രി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up