പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി പള്ളിയിൽ നടന്ന മാമോഗ്രാം ക്യാമ്പ്.
അമ്പലപ്പുഴ: പുന്നപ്ര കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്ട്, കാർമൽ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മാമോഗ്രാം ക്യാമ്പ് സംഘടിപ്പിച്ചു. കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി പള്ളിയിലാണ് ക്യാമ്പ് നടത്തിയത്.
കാർമൽ കോളജ് ഓഫ് എൻജിനിയറിംഗ് ചെയർമാൻ ഫാ. പോൾ തുണ്ടുപറമ്പിൽ സിഎംഐ ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ് അധ്യക്ഷയായി. ഡോ. എ.ടി. അഞ്ചു, ഫാ. ക്ലീറ്റസ് കാരയ്ക്കാട്ട് എന്നിവർ സംസാരിച്ചു.
Tags :