കാടുകുറ്റിയിൽ സംഘടിപ്പിച്ച ഞാറ്റുവേലച്ചന്തയും കർഷകസഭയും സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു.
കാടുകുറ്റി: ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കുടുംബശ്രീ സിഡിഎസ് എന്നിവയുടെ നേതൃത്വത്തിൽ ഞാറ്റുവേലച്ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു.
ചന്തയോടനുബന്ധിച്ച് കാർഷിക ഉത്പന്നങ്ങളുടെ സ്റ്റാളുകളും വിവിധതരം തൈകളുടെ പ്രദർശനവും ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മനോജ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ പെല്ലിശേരി മുഖ്യാതിഥിയായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ രാഹുൽ കൃഷ്ണൻ പദ്ധതിയുടെ വിശദീകരണംനടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ തോമസ് ഐ. കണ്ണത്ത്, ജെസ്മോൾ അലക്സ്, എം.ആർ. ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിജി അനിൽകുമാർ, എം.ആർ. രവീന്ദ്രൻ, എം.ഡി. വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു സുബ്രൻ, ലീന ഡേവിസ്, സിഡിഎസ് ചെയർപേഴ്സൺ മിനി ദിവാകരൻ, കൃഷി ഓഫീസർ ശീതൾ റോസ് ചാക്കോ, സേവ്യർ തേലക്കാട്ട്, അസി.കൃഷി ഓഫീസർ സജീവ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news