തീപിടിത്തത്തിൽ കാർ കത്തിനശിച്ച നിലയിൽ
നന്മണ്ട: നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. നന്മണ്ട 13ൽ പിഐ ഹോസ്പിറ്റലിന് എതിർവശം ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ഉള്ള്യേരി സ്വദേശി ശ്രീധരന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്.
നരിക്കുനിയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. തീപിടിത്തത്തിൽ കാറിന്റെ സീറ്റുകൾ, വയറിംഗ്, ഇന്റീരിയർ എന്നിവ പൂർണമായും കത്തിനശിച്ചു. എന്നാൽ ബാറ്ററി ഉൾപ്പെടുന്ന എൻജിൻ ഭാഗത്തേക്ക് തീ പടർന്നില്ല.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Tags :