x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ണാ​ട് എ​ക്‌​സ്പ്ര​സ്സി​ന് വൈ​ക്കം റോ​ഡി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം

വെബ്ഡെസ്ക്
Published: November 3, 2026 04:09 AM IST | Updated: November 3, 2026 04:09 AM IST

പ്രതീകാത്മക ചിത്രം

ക​ടു​ത്തു​രു​ത്തി: കൊ​ല്ലം-​കോ​ട്ട​യം മെ​മു ട്രെ​യി​ന്‍ സ​ര്‍​വീ​സ് എ​റ​ണാ​കു​ളം വ​രെ ദീ​ര്‍​ഘി​പ്പി​ച്ച റെ​യി​ല്‍​വേ​യു​ടെ തീ​രു​മാ​നം യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ ആ​ശ്വാ​സ​വും സ്വാ​ഗ​താ​ര്‍​ഹ​വു​മാ​ണെ​ന്ന് വൈ​ക്കം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ വൈ​ക്കം റോ​ഡ് യൂ​സേ​ഴ്‌​സ് ഫോ​റ​ത്തി​ന് വേ​ണ്ടി ജോ​ജി ബാ​ബു അ​റി​യി​ച്ചു.

ദീ​ര്‍​ഘ​കാ​ല​മാ​യി യാ​ത്ര​ക്കാ​ര്‍ ഉ​ന്ന​യി​ച്ച ഈ ​ആ​വ​ശ്യ​ത്തി​ന് അ​നു​കൂ​ല​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നും ഇ​തി​നാ​യി നി​വേ​ദ​നം ന​ല്‍​കി​യ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നും എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, ക​ടു​ത്തു​രു​ത്തി എം​എ​ല്‍​എ​യും സം​സ്ഥാ​ന മ​ന്ത്രി​യു​മാ​യ മോ​ന്‍​സ് ജോ​സ​ഫ്, ബി​ജെ​പി കോ​ട്ട​യം വെ​സ്റ്റ് ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ ലി​ജി​ന്‍ ലാ​ൽ, അ​ശ്വ​ന്ത് മാ​മ​ല​ശ്ശേ​രി​ല്‍ എ​ന്നി​വ​ര്‍​ക്കും സം​ഘ​ട​ന ന​ന്ദി അ​റി​യി​ച്ചു.

ഇ​തോ​ടൊ​പ്പം ഷൊ​ര്‍​ണൂ​ര്‍ എ​ത്തി വേ​ണാ​ടി​ല്‍ വ​രു​ന്ന മ​ല​ബാ​ര്‍ ഭാ​ഗ​ത്ത് നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ​യും തൃ​ശ്ശൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, ചാ​ല​ക്കു​ടി, അ​ങ്ക​മാ​ലി ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ​യും സൗ​ക​ര്യാ​ര്‍​ത്ഥം തി​രു​വ​ന​ന്ത​പു​രം ഷൊ​ര്‍​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം വേ​ണാ​ട് എ​ക്‌​സ്പ്ര​സ്സി​ന് വൈ​ക്കം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​ത് റെ​യി​ല്‍​വേ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ല്‍ പ​ര​ശു​റാം എ​ക്‌​സ്പ്ര​സി​നു ശേ​ഷം പാ​ല​രു​വി എ​ക്‌​സ്പ്ര​സ് വ​രെ​യു​ള്ള അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ സ​മ​യ​ത്ത് വേ​റെ ട്രെ​യി​ന്‍ ഇ​ല്ലാ​ത്ത​ത് മൂ​ലം ഇ​രി​ങ്ങാ​ല​ക്കു​ട, ചാ​ല​ക്കു​ടി, അ​ങ്ക​മാ​ലി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ സ​ര്‍​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന വൈ​ക്കം താ​ലൂ​ക്ക് ഉ​ള്‍​പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് എ​റ​ണാ​കു​ള​ത്ത് നി​ന്നും ആ​രം​ഭി​ക്കു​ന്ന പു​തി​യ ട്രെ​യി​ന്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ഓ​ഫി​സ് സ​മ​യം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ യാ​ത്രാ​സൗ​ക​ര്യ​ത്തെ​യാ​ണ് ഇ​തു പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത്.

ഈ ​യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​യി വേ​ണാ​ട് എ​ക്‌​സ്പ്ര​സി​ന് വൈ​ക്കം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം. ജ​ന​പ്ര​തി​നി​ധി​ക​ളും റെ​യി​ല്‍​വേ അ​ധി​കൃ​ത​രും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up