ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതിക്കെതിരേ ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈക്കം താലൂക്കിലെ റേഷൻ വ്യാപാരികൾ
വൈക്കം: ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതിക്കെതിരെ ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നടത്തുന്ന പ്രതിക്ഷേധ സമരങ്ങളുടെ ഭാഗമായി വൈക്കം താലൂക്കിലെ റേഷൻ വ്യാപാരികൾ വൈക്കം പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിക്ഷേധ ധർണ നടത്തി.
ധർണാസമരം വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൾസലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഐ.ജോർജ്ജുകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ.ഡി. വിജയൻ, വൈസ് പ്രസിഡന്റ് അജീഷ് പി.നായർ, ജോയിന്റ് സെക്രട്ടറി എൻ.ജെ ഷാജി, വർക്കിംഗ് പ്രസിഡന്റ് കെ.ജി ഇന്ദിര, തുടങ്ങിയവർ പ്രസംഗിച്ചു.
Tags :