മുട്ടുചിറ എച്ച്ജിഎം. ഹോസ്പിറ്റലില്‍ ആരംഭിച്ച പ്രമേഹ പരിശോധനാ ക്യാമ്പിന്റെ ഉദ്ഘാടനം ഡയറക്ടര്‍ റവ.ഡോ. ഷീന്‍ പാലയ്ക്കാത്തടത്തില്‍ നിര്‍വഹിക്കുന്നു.
മുട്ടുചിറ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു മുട്ടുചിറ എച്ച്ജിഎം ഹോസ്പിറ്റലില്‍ 14 വരെ പ്രമേഹ പരിശോധനാ ക്യാമ്പ് നടക്കും. പരിശോധനകള്‍ സൗജന്യ നിരക്കിലാണ് ഹോസ്പിറ്റലില്‍ നടത്തുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹൃദയം, കരൾ, കിഡ്നി, പാദം, തൈറോയ്ഡ്, കണ്ണ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിശോധനകളും നടത്തും. 14 ദിവസത്തേക്ക് ഫിസിഷ്യന്‍സിന്റെ സൗജന്യ കണ്‍സള്‍ട്ടേഷനും ലഭ്യമാണ്. ദിവസേന 30 പേര്‍ക്കായിരിക്കും പരിശോധനാ ക്യാമ്പിന് സൗകര്യമുണ്ടായിരിക്കുക. ക്യാമ്പിന്റെ ഉദ്ഘാടനം ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ഷീന്‍ പാലയ്ക്കാത്തടത്തില്‍ നിര്‍വഹിച്ചു.
ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.എബിസണ്‍ ഫിലിപ്പ്, ഫിസിഷ്യന്മാരായ ഡോ.രാജേഷ് റോസൻ, ഡോ. അജിന് അഗസ്റ്റിൻ, ഡോ. സെബിന് റോയി, ഡോ.ഷിമി സുരേഷ്, ഡോ.ജോയ്സ് ജയിംസ് നഴ്സിംഗ് സുപ്രണ്ട് സിസ്റ്റര്‍ ആന്‍സി ഇല്ലിക്കല്‍ എന്നിവര്‍ പങ്കെടുത്തു. പരിശോധനകളില്‍ പങ്കെടുക്കാന്‍ ബുക്കിംഗിനായി 04829-216600, 9497216600 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Tags :