ഹോപ്പ് കാന്‍സര്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം കോട്ടയം മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. സാം ക്രിസ്റ്റി മാമ്മന്‍ നിര്‍വഹിക്കുന്നു.
എഴുമാന്തുരുത്ത്: ഹോപ്പ് കാന്‍സര്‍ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം കോട്ടയം മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. സാം ക്രിസ്റ്റി മാമ്മന്‍ നിര്‍വഹിച്ചു.
ഡോ. ബോബി ജോസഫ് കാന്‍സര്‍ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി. കെ.എസ്. സുമേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ. പ്രശാന്ത്, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ് വെട്ടിക്കാത്തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോസ് പുത്തന്‍കാല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് നോബി മുണ്ടയ്ക്കന്, ജനപ്രതിനിധികളായ ടി.സി. വിനോദ്, പി.ഡി. ബാബു, പൗളി ജോര്‍ജ്, സിറിയക്ക് ജോര്‍ജ്, പി.വി. സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം സൊസൈറ്റിയുടെ രക്ഷാധികാരികൂടിയായ ഡോ. ബോബി ജോസഫ് നിര്‍വഹിച്ചു.
Tags :