പാലക്കയം: ദുബായിൽ അപകടത്തിൽ മരിച്ച പാലക്കയം കുണ്ടംപെട്ടി മേലെമുറിയിൽ ജോണിയുടെ മകൻ സിജോ(40)യുടെ മൃതദേഹം ഇന്നു സംസ്കരിക്കും.
രാവിലെ 11 മുതൽ ഒന്നുവരെ പാലക്കയം സെന്റ് മേരിസ് പള്ളി പാരിഷ് ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്നു വീട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം ഉച്ചകഴിഞ്ഞു മൂന്നിനു പാലക്കയം സെന്റ് മേരീസ് പള്ളിയിൽ നടക്കും.
12 വർഷമായി ദുബായിൽ കപ്പലിൽ ജോലിചെയ്യുകയായിരുന്ന സിജോ. ബൈക്കിൽ പോകുമ്പോൾ മാർച്ച് 22 നാണ് വാഹനം ഇടിച്ചുമരിച്ചത്. ഭാര്യയും മകളുമൊത്ത് ദുബായിലായിരുന്നു താമസം. ഭാര്യ അഞ്ജു ദുബായിലെ സ്കൂളിൽ അധ്യാപികയാണ്. മകൾ: ജുവാന. മാതാവ്: സെലിൻ.
Tags : Dubai death funeral Accidental death