x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് കാ​ന്‍റീ​നി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: August 14, 2026 01:33 AM IST | Updated: August 14, 2026 01:33 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: പോ​ലീ​സ് കാ​ന്‍റീ​നി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ല്‍. പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി ത​ട്ടാം​പി​ലാ​ക്ക​ൽ വീ​ട്ടി​ൽ ടി.​എ​ച്ച്. ഹാ​രി​സി (46 ) നെ​യാ​ണ് സി​റ്റി ക്രൈം ​സ്ക്വോ​ഡും ക​സ​ബ പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത​ത്.

മാ​നാ​ഞ്ചി​റ ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സ് കാ​ന്‍റി​നി​ൽ നി​ന്നും കാ​ക്കൂ​ർ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ പ്ര​തി കാ​ഷ് കൗ​ണ്ട​റി​ന് മു​ക​ളി​ൽ നി​ന്ന് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ പ​രാ​തി​യി​ല്‍ ക​സ​ബ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും സം​ഭ​വ​സ്ഥ​ല​ത്തെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും പ്ര​തി​യെ കു​റി​ച്ച് മ​ന​സി​ലാ​കു​ക​യും കോ​ഴി​ക്കോ​ട് സ്റ്റേ​ഡി​യം പ​രി​സ​ര​ത്ത് വ​ച്ച് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up