പത്തനംതിട്ട: പയ്യന്നൂർ അസംബ്ലി മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ മരണം കടുത്ത മാനസിക സംഘർഷവും സമ്മർദ്ദവും മൂലമാണെന്നും ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ എസ്ഐആർ നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിൽ പ്രകടനം നടത്തി.
23 വർഷം മുമ്പ് പ്രസിദ്ധീകരിച്ച വോട്ടർപട്ടിക ശുദ്ധീകരിക്കാൻ കേവലം ഒരു മാസം മാത്രം അനുവദിച്ചു കൊണ്ട് 24 മണിക്കൂറും ജീവനക്കാരെ ജോലി ചെയ്യിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ജീവനക്കാരിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്. കേരളത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തു തന്നെ എസ്ഐആർ നടക്കുന്നതിനാൽ ഇരട്ടി ജോലി ചെയ്യേണ്ട ജീവനക്കാരെ ചില ഉന്നത ഉദ്യോഗസ്ഥർ അനാവശ്യ സമ്മർദ്ദത്തിലാക്കുകയാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി. എസ്. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറാർ ജി. ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൻവർ ഹുസൈൻ, ബി. പ്രശാന്ത് കുമാർ, ബിജു ശാമുവേൽ, ജില്ലാ ഭാരവാഹികളായ എസ്. കെ. സുനിൽകുമാ അബു കോശി, വിഷ്ണു സലിംകുമാർ, ജി. അനിൽകുമാർ, അനു കെ. അനിൽ, ദർശൻ ഡി. കുമാർ, നൗഫൽ ഖാൻ, സന്തോഷ് നെല്ലിക്കുന്നിൽ, ജുഫാലി മുഹമ്മദ്, ആർ. പ്രസാദ്, സുനിൽ വി. കൃഷ്ണൻ, ബി. അനിൽകുമാർ, ജയപ്രസാദ്, കെ. ഷാജൻ, ഷെബിൻ വി. ഷെയ്ക്ക്, സജീവ് റാവുത്തർ,സോഫി കെ. തമ്പാൻ, ഫസൽ ഹനീഫ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : local nattuvishesham NGO Association