x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഡ്വ. അ​നി​ത ച​ന്ദ്ര​നെ കോ​ട​തി ഗാ​ർ​ഡി​യ​നാ​യി നി​യ​മി​ച്ചു

വെബ് ഡെസ്ക്
Published: August 14, 2026 03:04 AM IST | Updated: August 14, 2026 03:04 AM IST

അ​നി​ത ച​ന്ദ്രൻ

കൊ​ച്ചി: അ​ഡ്വ. അ​നി​ത ച​ന്ദ്ര​നെ കോ​ട​തി ഗാ​ർ​ഡി​യ​നാ​യി ഹൈ​ക്കോ​ട​തി നി​യ​മി​ച്ചു. ജ​സ്റ്റീ​സു​മാ​രാ​യ ദേ​വ​ൻ രാ​മ​ച​ന്ദ്ര​നും പി.​വി. ബാ​ല​കൃ​ഷ്ണ​നും അ​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ട​തി ഗാ​ർ​ഡി​യ​ൻ എ​ന്ന നി​ല​യി​ൽ ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നു​മാ​ണ് നി​യ​മ​നം.

പ​ത്ത​നം​തി​ട്ട കു​ന്പ​ഴ സ്വ​ദേ​ശി​യാ​ണ്‌ അ​നി​ത. മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി സം​ബ​ന്ധ​മാ​യ ഒ​രു കേ​സി​ലും വെ​ളി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് സം​ബ​ന്ധ​മാ​യ കേ​സി​ലും മു​ന്പ്‌ അ​നി​ത​യെ അ​ഡ്വ​ക്കേ​റ്റ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചി​രു​ന്നു. നി​ല​വി​ൽ ഹൈ​ക്കോ​ട​തി ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി മെം​ബ​ർകൂ​ടി​യാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up