x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​മ​സ​ഭ തീ​രു​മാ​നം അ​ട്ടി​മ​റി​ച്ചാ​ല്‍ പ്ര​ക്ഷോ​ഭം: എ​ല്‍​ഡി​എ​ഫ്

വെബ് ഡെസ്ക്
Published: September 22, 2026 11:21 PM IST | Updated: September 22, 2026 11:21 PM IST

പ്രതീകാത്മക ചിത്രം

ചെ​റു​തോ​ണി: ക​സ്തൂ​രി​രം​ഗ​ന്‍ റി​പ്പോ​ര്‍​ട്ടി​ൽ ഇ​എ​സ്എ​യാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന തോ​ട്ടം, ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം അ​ട്ടി​മ​റി​ച്ചാ​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.

വ​ന​ത്തി​ല്‍ മാ​ത്രം ഇ​എ​സ്എ നി​ജ​പ്പെ​ടു​ത്തി എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ശാ​സ്ത്രീ​യ​വും സ​മ​ഗ്ര​വു​മാ​യി ത​യാ​റാ​ക്കി കേ​ന്ദ്ര- വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടേ​ണ്ട​ത്.
ജി​ല്ല​യി​ലെ നി​ര്‍​മാ​ണ നി​രോ​ധ​നം നീ​ക്കി എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ര്‍​ഡി​ഒ​മാ​ര്‍ അ​പേ​ക്ഷ സ്വീ​ക​രി​ച്ച് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​ന് പെ​ര്‍​മി​റ്റ് ന​ല്‍​കു​ന്നു​ണ്ട്.

എ​ന്നാ​ല്‍, ഇ-​ഫ​യ​ലാ​യി വേ​ഗ​ത വ​രു​ത്തു​ന്ന​തി​നു​ള്ള പോ​ര്‍​ട്ട​ല്‍ ഓ​പ്പ​ണ്‍ ചെ​യ്യു​ന്ന​തി​ന് ഇ​തു​വ​രെ​യും റ​വ​ന്യു വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ. ​സ​ലിം​കു​മാ​ര്‍, സി.​വി. വ​ര്‍​ഗീ​സ്, ജോ​സ് പാ​ല​ത്തി​നാ​ല്‍ എ​ന്നി​വ​ര്‍ ആ​രോ​പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews LDF

Recent News

Corehub Up