സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ശാസ്ത്രപ്രദര്‍ശനം.
എടത്വ: സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി എടത്വ കോളജിലെ ഫിസിക്സ് വിഭാഗവും ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റിയും സംയുക്തമായി ശാസ്ത്രപ്രദര്‍ശനം സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രീയ ചിന്തയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയത്.
മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര് ജസ്റ്റിന് വി. ജോസഫ് പ്രസംഗിച്ചു. വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളും മാതൃകകളും പ്രദര്‍ശനത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രവിഷയങ്ങള്‍ നേരിട്ട് കണ്ടും അനുഭവിച്ചും മനസിലാക്കുന്നതിനുള്ള മികച്ച അവസരമായി പരിപാടി മാറി.