ചെമ്മീൻ സിനിമയടെ 60 ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചേറ്റുവ വഴിയോര വിശ്രമകേന്ദ്രത്തിൽ നടന്ന സുവർണകമലം@60 പരിപാടിയുടെ ഉദ്ഘാടനം മന്ത്രി പി.സി. വിഷ്ണുനാഥ് ന
വാടാനപ്പിള്ളി: മലയാള സിനിമാചരിത്രത്തിൽ ഇടംപിടിച്ച ചെമ്മീൻ സിനിമയുടെ 60 ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സുവർണകമലം@60 സംഘടിപ്പിച്ചു. മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം നിർവഹിച്ചു.
മലയാള സിനിമയ്ക്ക് ലോകശ്രദ്ധ നേടിക്കൊടുത്ത ചരിത്രനിമിഷമാണ് ചെമ്മീൻ സിനിമയെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. മലയാളത്തിലേക്ക് ആദ്യമായി സുവർണകമലം എത്തിച്ച ചെമ്മീൻ സിനിമ 60 വർഷം പിന്നിടുമ്പോൾ സിനിമയെയും സംവിധായകൻ രാമു കാര്യാട്ടിനെയും അണിയറ പ്രവർത്തകരെയും ഒരുപോലെ ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷതവഹിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ ആമുഖപ്രഭാഷണം നടത്തി.
സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, ചലച്ചിത്രതാരം ദേവൻ, സംവിധായകൻ പ്രിയനന്ദനൻ, കലാമണ്ഡലം ക്ഷേമാവതി എന്നിവർ മുഖ്യാതിഥികളായി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി, പഞ്ചായത്ത് പ്രസിഡന്റ് സേവ്യർ പുലിക്കോട്ടിൽ, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, അഡ്വ. വി.കെ. ജ്യോതിപ്രകാശ് എന്നിവർ വിശിഷ്ടാതിഥികളായി.
Tags : The 60th anniversary of the film 'Chemmeen' was celebrated. Nattuvishesham DistrictNews