x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​പി വ​ഴി തി​രു​പ്പ​തി​യി​ലേ​ക്ക് പു​തി​യ ബ​സ്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു

വെബ്ഡസ്ക്
Published: November 29, 2026 07:11 AM IST | Updated: November 29, 2026 07:11 AM IST

ഗോ​പി വ​ഴി തി​രു​പ്പ​തി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന പു​തി​യ ബ​സ് സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം വ​രു​മാ​ന-​ദു​ര​ന്ത​നി​വാ​ര​ണ മ​ന്ത്രി കെ.​എ. സെ​ങ്കോ​ട്ട​യ്യ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് നി​ർ​വ​ഹി​ക്കു​

ഈ​റോ​ഡ്: ഗോ​പി വ​ഴി തി​രു​പ്പ​തി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന പു​തി​യ ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി. വ​രു​മാ​ന-​ദു​ര​ന്ത​നി​വാ​ര​ണ മ​ന്ത്രി കെ.​എ. സെ​ങ്കോ​ട്ട​യ്യ​ൻ ബ​സി​ന്‍റെ ആ​ദ്യ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​റോ​ഡ് മേ​ഖ​ലാ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗോ​പി ഡി​പ്പോ മാ​നേ​ജ​ർ ക​ന​ക​രാ​ജ്, ട്രാ​ൻ​സ്‌​പോ​ർ​ട്ട് തൊ​ഴി​ലാ​ളി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് എ​ന്നി​വ​രും യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

നേ​ര​ത്തെ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് സ​ത്യ​മം​ഗ​ലം, അ​ന്തി​യൂ​ർ, മേ​ട്ടൂ​ർ വ​ഴി തി​രു​പ്പ​തി​യി​ലേ​ക്ക് എ​ക്സ്പ്ര​സ് ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഗോ​പി മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് ഈ ​ബ​സ് ഗോ​പി വ​ഴി​യും സ​ർ​വീ​സ് ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ടി​വി​കെ വെ​സ്റ്റ് ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​തീ​പ് കു​മാ​ർ, വ​നി​താ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : New bus service started Nattuvishesham DistrictNews

Recent News

Corehub Up