ഉക്കടം ബസ് സ്റ്റാൻഡ് ആധുനികവത്കരണം പുരോഗമിക്കുന്നു.
കോയമ്പത്തൂർ: കോയമ്പത്തൂർ നഗരസഭാ കോർപ്പറേഷന്റെ മധ്യമേഖലയ്ക്കു കീഴിലുള്ള ഉക്കടം ബസ് സ്റ്റാൻഡ് 5.99 ഏക്കർ വിസ്തൃതിയിൽ രണ്ട് ടെർമിനലുകളായി ആധുനികവത്കരിക്കുന്ന പദ്ധതി പുരോഗമിക്കുന്നു.
28 ബസുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, 10 കടകൾ, രണ്ട് ഭക്ഷണശാലാ സമുച്ചയങ്ങൾ, ആധുനിക ശുചിമുറികൾ, സിസിടിവി നിരീക്ഷണ സംവിധാനം എന്നിവ ഉൾപ്പെടുത്തി നിർമിച്ച ആദ്യ ടെർമിനൽ മാർച്ച് 13ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു.
30 ബസുകൾ നിർത്തിയിടാനുള്ള സൗകര്യത്തോടെ നിർമിച്ചുവരുന്ന രണ്ടാം ടെർമിനലിന്റെ മേൽക്കൂരനിർമാണം പൂർത്തിയായി.
നിലവിൽ കെട്ടിടങ്ങൾക്ക് പെയിന്റ് ചെയ്യുന്നതും കോൺക്രീറ്റ് തറ നിർമിക്കുന്നതുമായ ജോലികൾ പുരോഗമിക്കുകയാണ്.പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനും നഗരത്തിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുമാണ് ഉക്കടം ബസ് സ്റ്റാൻഡ് നവീകരണ പദ്ധതി നടപ്പാക്കുന്നത്.
Tags : Construction of the Ukkadam Bus Stand Terminal Nattuvishesham DistrictNews