x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ള​ഗ​പ്പ​ന​ഗ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം

വെബ്ഡസ്ക്
Published: November 29, 2026 07:22 AM IST | Updated: November 29, 2026 07:22 AM IST

അ​ള​ഗ​പ്പ​ന​ഗ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ക്കു​ന്നു.

അ​ള​ഗ​പ്പ​ന​ഗ​ര്‍: പ​ഞ്ചാ​യ​ത്തി​ല്‍ ഭ​ര​ണ​സ​മി​തി യോ​ഗം ചേ​രാ​ത്ത​തി​നാ​ല്‍ പെ​ന്‍​ഷ​നും ചി​കി​ത്സാ​സ​ഹാ​യ​വും മു​ട​ങ്ങി​യെ​ന്ന് ആ​രോ​പി​ച്ച് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

ഒ​രു​മാ​സ​ത്തി​നു​ശേ​ഷം ചേ​ര്‍​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ 75 അ​ജ​ൻ​ഡ​ക​ളു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ 10ന് ​തു​ട​ങ്ങി വൈ​കീ​ട്ട് ആ​യി​ട്ടും 30 എ​ണ്ണം ബാ​ക്കി​യാ​യി. ക​ഴി​ഞ്ഞ​മാ​സം ആ​ദ്യം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി പാ​സാ​ക്കി​യ ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ ന​വം​ബ​ര്‍ 27നാ​ണ് ക​മ്മി​റ്റി അം​ഗീ​കാ​ര​ത്തി​നു​വ​ന്ന​ത്. ഇ​തി​നാ​ല്‍ അ​ര്‍​ഹ​രാ​യ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ര​ണ്ടു​മാ​സ​ത്തോ​ളം പെ​ന്‍​ഷ​ന്‍ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി.

ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ ഒ​ന്ന​രമാ​സ​ത്തി​ലേ​റെ വൈ​കി​ച്ച​തി​നാ​ല്‍ രോ​ഗി മ​രി​ച്ചി​ട്ടാ​ണ് അ​പേ​ക്ഷ ക​മ്മി​റ്റി​യി​ല്‍ അ​ജ​ൻ​ഡ​യാ​യ​തെ​ന്ന് എ​ല്‍​ഡി​എ​ഫ് ആ​രോ​പി​ച്ചു.

യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ ഗ്രൂ​പ്പ് വ​ഴ​ക്കു​മൂ​ല​മു​ള്ള ഭ​ര​ണ​സ്തം​ഭ​ന​ത്തി​ലും വി​ക​സ​ന​മു​ര​ടി​പ്പി​ലും എ​ല്‍​ഡി​എ​ഫ് പ്ര​ധി​ഷേ​ധി​ച്ചു. അം​ഗ​ങ്ങ​ളാ​യ കെ. ​വി​ജീ​ഷ്‌​കു​മാ​ര്‍, വി.​കെ. വി​നീ​ഷ്, സ​ജ​ന ഷി​ബു, എം.​എ​ന്‍. രാ​ഗേ​ഷ്, സാ​ഹി​ത്യ മു​ര​ളി, ഇ. ​ഉ​ഷാ​ദേ​വി, സു​മ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Tags : Alagappanagar Panchayat Nattuvishesham DistrictNews

Recent News

Corehub Up