തൃശൂർ അതിരൂപത മാധ്യമദിനാഘോഷം മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുന്നു. മാർ ടോണി നീലങ്കാവിൽ സമീപം.
തൃശൂർ: പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ മുഖ്യധാരയിലേക്കു കൊണ്ടുവരാനും ജീവകാരുണ്യപ്രവർത്തനങ്ങൾ വേഗത്തിൽ ഏകോപിപ്പിക്കാനും സാധാരണക്കാരുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. അതിരൂപത പബ്ലിക് റിലേഷൻ വകുപ്പ് സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾമാരായ മോണ്‍. ജോസ് കോനിക്കര, മോണ്‍. ജയ്സണ്‍ കൂനംപ്ലാക്കൽ, പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫാ. സിംസണ്‍ ചിറമ്മൽ, പ്രസിഡന്റ് ജോർജ് ചിറമൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, പബ്ലിക് റിലേഷൻ ഭാരവാഹികളായ ബാബു ചിറ്റിലപ്പിള്ളി, ടോജോ മാത്യു, ജോജു മഞ്ഞില എന്നിവർ പ്രസംഗിച്ചു.
പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സിൽവർ ജൂബിലി അവാർഡിന് അർഹയായ ആൻസി സോജനുവേണ്ടി പിതാവ് സോജൻ ഇടപ്പിള്ളി അവാർഡ് ഏറ്റുവാങ്ങി. വിവിധ ഇടവകകളിൽ പ്രസിദ്ധീകരിക്കുന്ന പാരിഷ് ബുള്ളറ്റിൻ മത്സരത്തിൽ വിജയികളായവർക്ക് മാർ ആൻഡ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. സീറോ മലബാർ സഭ വക്താവായി തെരഞ്ഞെടുക്കപ്പെട്ട ജോഷി വടക്കനെ യോഗത്തിൽ ആദരിച്ചു.
Tags : The role of the media in shaping public opinion is decisive: Mar Thazhath Nattuvishesham DistrictNews