അതിരൂപത ജോണ്‍പോൾ പ്രോ ലൈഫ് സമിതിയുടെ തിരൂർ സെന്റ് തോമസ് ഇടവക യൂണിറ്റിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കുന്നു.
തൃശൂർ: അതിരൂപത ജോണ്‍പോൾ പ്രോ ലൈഫ് സമിതിയുടെ തിരൂർ സെന്റ് തോമസ് ഇടവക യൂണിറ്റിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
ഇടവക വികാരി ഫാ. പോൾ പിണ്ടിയാൻ അധ്യക്ഷത വഹിച്ചു. അതിരൂപത പ്രോ ലൈഫ് ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി.
പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന മാർ ആൻഡ്രൂസ് താഴത്തിനെ അനുമോദിച്ചു. കെസിബിസി പ്രൊ ലൈഫ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ഫാ. ജിതിൻ നെല്ലങ്കര, ജെസ്റ്റിൻ പേരാമംഗലം, ജെറിൻ ജോസ്, ഡെയ്സണ്‍ തരകൻ, ജോസഫ് ചിറമ്മൽ, സിൽവി, ജോണ്‍ ജെയിംസ്, പ്രിൻസ് കരേക്കാട്ട്, ഇടവക കൈക്കാരൻമാരായ ഷമ്മി ജോസ്, ഡെയ്സണ്‍, ജോസഫ് ചുങ്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഇടവകയിലെ കുടുംബാംഗങ്ങളെ ആദരിക്കലും മാജിക് ഷോയും ഉണ്ടായി.
Tags : Pro-Life Committee Inauguration Nattuvishesham DistrictNews