തൃശൂർ: 37-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ ഓവറോൾ വിജയികൾക്കുള്ള സ്വർണക്കപ്പ് ഘോഷയാത്രയും കലവറ നിറയ്ക്കലും നാളെ നടക്കും. രാവിലെ എട്ടിനു മോഡൽ ഗേൾസ് സ്കൂളിലാണു സ്വർണക്കപ്പിനു സ്വീകരണം നൽകുക. തുടർന്ന് മേയർ ഡോ. നിജി ജസ്റ്റിൻ, എംഎൽഎമാരായ രാജൻ ജെ. പല്ലൻ, കെ. രാജൻ, കൗണ്‍സിലർമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും അകന്പടിയിൽ വിളംബര ഘോഷയാത്ര പാറമേക്കാവ് ക്ഷേത്രത്തിനു സമീപമെത്തി അവിടെനിന്നു ടൗണ്‍ഹാളിലെത്തും.
കലോത്സവം ഭക്ഷണശാലയായ മോഡൽ ബോയ്സ് സ്കൂളിലെ കവറയിലേക്കു ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള പച്ചക്കറി, പലവ്യഞ്ജനങ്ങൾ രാവിലെ എട്ടുമുതൽ എത്തിത്തുടങ്ങും. 10.30 മുതൽ മോഡൽ ഗേൾസ് സ്കൂളിൽ രജിസ്ട്രേഷൻ ആരംഭിക്കും. ഉപജില്ലകളിലേക്കുള്ള പാർട്ടിസിപ്പന്റ് കാർഡുകൾ ഉപജില്ലാ കലോത്സവം പ്രോഗ്രാം കമ്മിറ്റി കണ്‍വീനർമാർക്കു കൈമാറും.
ഡിസംബർ ഒന്നുമുതൽ നാലുവരെ നടക്കുന്ന കലോത്സവത്തിൽ പ്രാതൽ, ഉച്ചഭക്ഷണം, വൈകീട്ടത്തെ ലഘുഭക്ഷണം, രാത്രിഭക്ഷണം എന്നിങ്ങനെ ഇരുപതിനായിരത്തോളം പേർക്കാണു ഭക്ഷണം വിതരണം ചെയ്യുക. മത്സരത്തിൽ പങ്കെടുക്കുന്നവർ, എസ്കോർട്ടിംഗ് സ്റ്റാഫ്, ഒഫിഷ്യൽസ്, വോളന്റിയർമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണു ഭക്ഷണം ഒരുക്കുക.
Tags : 'Kalavara' Stocking Tomorrow Nattuvishesham DistrictNews