സി.എം. പീതാംബരൻ രതീഷ്
ചേര്‍ത്തല: ഉറ്റബന്ധുക്കൾ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അന്തരിച്ചു. ആര്‍എസ്എസ് മുന്‍ പ്രചാരകനും വിവിധ പരിവാര്‍ സംഘടനകളുടെ മുന്‍ ഭാരവാഹിയുമായിരുന്ന ചേര്‍ത്തല നഗരസഭ 26-ാം വാര്‍ഡില്‍ പള്ളുവള്ളുവെളിയില് സി.എം. പീതാംബരന് (77) ആണ് ആദ്യം അന്തരിച്ചു.
പീതാംബരന് അന്തരിച്ചത് ശനിയാഴ്ച രാത്രി 7.45 നാണ്. പീതാംബരന്റെ സഹോദരന് രഘുത്തമന്റെ മകന് രതീഷ് (38) ശനിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രതീഷ് ചികിത്സയിലായിരുന്നു.
ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി, ക്ഷേത്രസംരക്ഷണസമിതി കാര്യകര്‍ത്താവ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിരുന്നു. പീതാംബരന്റെ ഭാര്യ: ഉഷ. മക്കള്‍: ഗായത്രി, വിഷ്ണു. മരുമകന്: രഞ്ജിത്ത്. രതീഷിന്റെ അമ്മ: വിജയകുമാരി. സഹോദരി: രവിത. പീതാംബന്റെ സംസ്കാരം ഇന്ന് ഒന്നിനും രതീഷിന്റെ സംസ്കാരം രണ്ടിനും വീട്ടുവളപ്പില്‍.
Tags : Close relatives passed away Nattuvishesham DistrictNews