വേളാങ്കണ്ണി മാതാ പള്ളിയിൽ നടന്ന സായാഹ്ന ബൈബിൾ കൺവൻഷൻ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: വിശ്വാസ ജീവിതത്തിൽ ശക്തിപ്പെടാൻ പ്രാർഥനാജീവിതം കൈവെടിയെരുതെന്ന് ബ്രദർ തോമസ് കുമളി. ആലപ്പുഴ തത്തംപള്ളി വേളാങ്കണ്ണി മാതാ പള്ളിയുടെയും കരിസ്മാറ്റിക് പുന്നമട സബ്സോണിന്റെയും ആഭിമുഖ്യത്തിൽ വേളാങ്കണി മാതാ പള്ളിയിൽ നടന്ന സായാഹ്ന ബൈബിൾ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേളാങ്കണ്ണി മാതാ പള്ളി ചാപ്ലിൻ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ ഉദ്ഘാടനം ചെയ്തു.
ഫാ.ലിബിൻ പുത്തൻപറമ്പിൽ, സബ്സോൺ കോ-ഓർഡിനേറ്റർ ജോജിച്ചൻ സി. പുണിയിൽ എന്നിവർ പ്രസംഗിച്ചു.
ശുശ്രൂഷകൾക്ക് സാലിമ്മ, ആന്റണി പള്ളത്ത്, ലാലിച്ചൻ ആന്റ ണി, ജയപാലൻ, ജ്യോതി, ജയിൻ ഫെർണാണ്ടസ്, ജോൺസൺ ആലപ്പാട്, ഹിറ്റർ ഫെർനാട്സ്, സെബാസ്റ്റ്യൻ മൈക്കിൾ എന്നിവർ നേതൃത്വം നൽകി.
Tags : wish to grow strong in your life of faith: Brother Thomas Kumali Nattuvishesham DistrictNews