കുട്ടനാട്ടിലെ മുഴുവൻ ഗ്രന്ഥശാലകൾക്കും നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കുട്ടനാട് താലൂക്കി ലൈബ്രറി കൗൺസിൽ ഭാരവാഹികൾ മന്ത്രി റോജി എം. ജോണിനു നി
മങ്കൊമ്പ്: വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറിയവർക്ക് നഷ്ടപരിഹാരം നൽകിയതുപോലെ വെള്ളം കയറിയ കുട്ടനാട്ടിലെ ഗ്രന്ഥശാലകൾക്കും നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോണിന് കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ നിവേദനം നൽകി.
കുട്ടനാട്ടിലെ എല്ലാ ഗ്രന്ഥശാലകളെയും വെള്ളപ്പൊക്കം ബാധിച്ചു. ഒട്ടേറെ പുസ്തകങ്ങളും ഷെൽഫുകളും അലമാരകളും മേശകളും ഒക്കെ നഷ്ടമായവയിൽ ഉൾപ്പെടും. നഷ്ടപരിഹാരം പുസ്തങ്ങളായോ ഉപകരണങ്ങളായോ പണമായോ നൽകിയാൽ മതിയാകുമെന്ന നിവേദനത്തിൽ പറയുന്നു. കൗൺസിൽ പ്രസിഡന്റ് കെ. ഗോപകുമാർ, സെക്രട്ടറി കെ.ജി. മോഹനൻപിള്ള എന്നിവരാണ് നിവേദനം നൽകിയത്.