സൗജന്യ ലാപ്ടോപ്പ് വിതരണം കവി മടവൂർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
കിളിമാനൂർ: പനപ്പാംകുന്ന് ഗവ. എൽപിഎസിലെ പൂർവ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഡിജിറ്റൽ പഠന സൗകര്യം മെച്ചപ്പെടുത്താൻ സംഘടനയുടെ ജോയിന്റ് സെക്രട്ടറി എസ്.അനിൽകുമാർ സംഭാവനയായി നൽകിയ രണ്ട് ലാപ്ടോപ്പുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് ടി. ഗീതാഞ്ജലി ഏറ്റുവാങ്ങി.
കവി മടവൂർ സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് എൻ.വിജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ഗീരീഷ്കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ജി.ശാർങധരൻ നന്ദിയും പറഞ്ഞു. എസ്എംസി ചെയർമാൻ ആർ. ഷാജി, പൂർവ വിദ്യാർഥി സംഘടന ഭാരവാഹികളായ ബി. മുരളീധരൻ പിള്ള, കെ.ബി. സുനിൽ കുമാർ, എം.ജി. മോഹൻദാസ്, സി. മോഹൻ കുമാർ, സ്റ്റാഫ് സെക്രട്ടറി സി.കെ. ദീപ, വി.എസ്. വിജി, എൽ. മാളു, ഡി.അംബിക കുമാരി എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ പൊലിസ് മെഡലിന് അർഹനായ സ്കൂളിലെ പൂർവ വിദ്യാർഥി വി.രാജേഷിനെ ആദരിച്ചു.