x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: November 2, 2026 11:06 PM IST | Updated: November 2, 2026 11:06 PM IST

എ​രു​മേ​ലി ശ്രീ​നി​പു​ര​ത്ത് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ല​ഹ​രി​വി​​ദ്ധ പ​രി​പാ​ടി​ക്കെ​ത്തി​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യെ നൈ​നാ​ർ ജു​മാ മ​സ്ജി​ദി​ൽ സ്വീ​ക​രി​ക്കു​ന്നു.

എ​രു​മേ​ലി: ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചാ​ല്‍ ജീ​വി​തം​ത​ന്നെ ഇ​ല്ലാ​താ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ എ​രു​മേ​ലി ശ്രീ​നി​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്‌​നം ല​ഹ​രി​യാ​ണ്. മ​ദ്യം അ​ട​ക്കം ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ലൂ​ടെ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ട​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നാ​ലു​ദി​വ​സം കൊ​ണ്ട് 15,000ത്തി​ല​ധി​കം പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ത്തി​ക് റ​ഹ്‌​മാ​ന്‍, കാ​ഞ്ഞി​ര​പ്പ​ള്ളി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് നി​യ​ത പ്ര​സാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ശാ ജോ​യ്, എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സ​ജീ​വ​ന്‍, കാ​ഞ്ഞി​ര​പ്പ​ള്ളി ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. റെ​നി ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സൂ​ര്യ​ക​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ട്ട​യം ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി, കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് സ​ര്‍​വീ​സ​സ് ക​മ്മി​റ്റി, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

Tags :

Recent News

Corehub Up