x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​മ്പം​മെ​ട്ടി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കു​ള്ള സൗ​ക​ര്യമൊരുക്കൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

വെബ്ഡെസ്ക്
Published: November 14, 2026 11:35 PM IST | Updated: November 14, 2026 11:35 PM IST

ശ​മ്പ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​യി ക​മ്പം​മെ​ട്ടി​ലെ ഇ​ട​ത്താ​വ​ളം ഒരുക്കുന്നു.

നെ​ടു​ങ്ക​ണ്ടം: മ​ണ്ഡ​ല​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​മ്പം​മെ​ട്ടി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ട​ത്താ​വ​ള​ത്തി​ന് പു​റ​മേ സ​മീ​പ​ത്തെ മ​റ്റു കെ​ട്ടി​ട​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ ഇ​ട​ത്താ​വ​ള​മാ​ണ് ക​മ്പം​മെ​ട്ട്.

ത​മി​ഴ്നാ​ട്, തെ​ലുങ്കാ​ന, ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ക​മ്പം വ​ഴി‌​യെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ ക​മ്പം​മെ​ട്ട്-​ക​ട്ട​പ്പ​ന-​കു​ട്ടി​ക്കാ​നം വ​ഴി​യാ​ണ് ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ന്ന​ത്. മ​ട​ക്ക​യാ​ത്ര കു​മ​ളി വ​ഴി​യാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്കി​നെ​ത്തു​ട​ർ​ന്ന് കു​മ​ളി വ​ഴി​യു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് വ​ൺ​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ക​മ്പം​മെ​ട്ടി​ലെ ഇ​ട​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ടൗ​ണി​നു സ​മീ​പ​ത്തെ ഹാ​ളി​ൽ വി​രി​വ​യ്ക്കു​ന്ന​തി​നും വി​ശ്ര​മി​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ട​ത്താ​വ​ള​ത്തി​ലെ ശു​ചി​മു​റി​ക​ൾ ന​വീ​ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലു​ള്ള​ത്.

ക​മ്പം​മെ​ട്ട് വ​ഴി കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സ​മീ​പ​ത്തെ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലും മ​ത-​സാ​മു​ദാ​യി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലും അ​ധി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. സേ​നാ​പ​തി വേ​ണു എം​എ​ൽ​എ, സ​ബ് ക​ള​ക്ട​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി.

Tags : Ayyappa devotees at Kambamm sabarimala NattuVishesham DistrictNews

Recent News

Corehub Up