x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര്യ​നാ​ട്ടെ പൊ​തു​ശ്മ​ശാ​നം ത​ക​ർ​ച്ച​യുടെ വക്കിൽ

വെബ് ഡെസ്ക്
Published: August 14, 2026 12:35 AM IST | Updated: August 14, 2026 12:35 AM IST

പ്രതീകാത്മക ചിത്രം

നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഈ​ഞ്ച​പ്പു​രി മൈ​ല​മൂ​ട്ടി​ൽ മൂ​ന്നു​വ​ർ​ഷം​മു​മ്പ് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച പൊ​തു​ശ്മ​ശാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ.

മൈ​ല​മൂ​ട്ടി​ല്‍ 50 സെ​ന്‍റി​ലാ​ണ് വി​ശാ​ല​മാ​യ കാ​ര്‍ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ത്തോ​ടെ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി ശ്മ​ശാ​നം നി​ര്‍​മി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഫ​ണ്ടി​ല്‍ നി​ന്നും ഒ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​യി​രു​ന്നു നി​ര്‍​മാ​ണം.
ആ​ദി​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന പൊ​തു​ശ്മ​ശാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ൾ ദ​യ​നീ​യാ​വ​സ്ഥ​യി​ലാ​ണ്.

ശ്മ​ശാ​ന​ത്തി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം കാ​ടു​പി​ടി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ശ്‌​മ​ശാ​ന​ത്തി​ലെ​ത്തു​ന്ന​വ​ർ കൊ​ണ്ടു​വ​രു​ന്ന റീ​ത്തു​ക​ളും സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ അ​ശി​ഷ്ട​ങ്ങ​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും ശേ​ഖ​രി​ക്കാ​നും സം​സ്‌​ക​രി​ക്കാ​നും സം​വി​ധാ​ന​ങ്ങ​ളി​ല്ല. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത കാ​ര​ണം ശ്‌​മ​ശാ​ന​ത്തി​ന​ക​ത്ത് മൃ​ത​ദേ​ഹം വ​യ്ക്കു​ന്ന സ്ഥ​ല​മാ​കെ വ​ഴു​ക്ക​ലാ​ണ്. ഇ​തു​കാ​ര​ണം ആ​ളു​ക​ൾ തെ​ന്നി​വീ​ഴു​ന്ന​തും പ​തി​വാ​ണ്.

ശ്‌​മ​ശാ​ന​ത്തി​ന്‍റെ ക​വാ​ടം മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് ത​ട്ടി ത​ക​ർ​ന്നി​രു​ന്നു. ക​വാ​ട​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യി​ട്ടും ഇ​തു​വ​രെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പറയുന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up