x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​മാ​ൻ​കു​ന്ന് ക്ഷേ​ത്രം കോ​ട്ട​യി​ൽ ആ​ക്ര​മ​ണം കൃ​ഷി​യി​ട​ങ്ങ​ൾ ത​ക​ർ​ത്തു

വെബ് ഡെസ്ക്
Published: November 9, 2026 10:42 PM IST | Updated: November 9, 2026 10:42 PM IST

തെ​ങ്ങ് കാ​ട്ടാ​ന കു​ത്തി​മ​റി​ച്ചി​ട്ട നി​ല​യി​ൽ.

റാ​ന്നി: വ​ട​ശേ​രി​ക്ക​ര ക​ട​മാ​ൻ​കു​ന്ന് മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ കോ​ട്ട​യി​ൽ ഭാ​ഗ​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണം. പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി സം​ഹാ​ര താ​ണ്ഡ​വ​മാ​ടു​ന്ന കാ​ട്ടാ​ന​ക​ൾ നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ളും ത​ക​ർ​ത്തു. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ക​ർ​ഷ​ക ഭൂ​മി​ക​ളി​ൽ പ്ര​വേ​ശി​ച്ച് കൃ​ഷി നാ​ശം വ​രു​ത്തി​യ കാ​ട്ടാ​ന​ക​ൾ കാ​യ്ഫ​ല​മു​ള്ള തെ​ങ്ങ് കു​ത്തി മ​റി​ച്ചു ന​ശി​പ്പി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ആ​ളു​ക​ൾ ഏ​റെ ഭ​യ​പ്പാ​ടി​ലും പ്ര​തി​ഷേ​ധ​ത്തി​ലു​മാ​ണ്.
ക​ട​മാ​ൻ​കു​ന്ന് മ​ഹാ​ദേ​വ​ർ ക്ഷേ​ത്രം വ​ക കോ​ട്ട​യി​ൽ എ​ത്തി​യ കാ​ട്ടാ​ന​ക​ൾ വി​ഗ്ര​ഹം മ​റി​ച്ചി​ട്ട് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ക​ൽ​വി​ള​ക്ക് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണ​വു​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ക​ട​മാ​ൻ​കു​ന്ന് മ​ഹാ​ദേ​വ​ർ ക്ഷേ​ത്രം കോ​ട്ട​യി​ൽ ഭാ​ഗ​ത്തു കാ​ട്ടാ​ന ക​യ​റി വി​ഗ്ര​ഹ​ങ്ങ​ൾ​ക്കും ക്ഷേ​ത്ര​ത്തി​നും നാ​ശ​ന​ഷ്‌​ടം വ​രു​ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ക്ത​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ വ​നം വ​കു​പ്പും സ​ർ​ക്കാ​രും അടിയന്തര നടപടികൾ സ്വീ​ക​രി​ക്കു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പ​ഴ​കു​ളം മ​ധു എം​എ​ൽ​എ പ​റ​ഞ്ഞു.

വ​ള​രെ​യ​ധി​കം ച​രി​ത്ര​പ്ര​ധാ​ന്യ​വും നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​വുമു​ണ്ട് ക​ട​മാ​ൻ​കു​ന്ന് ക്ഷേ​ത്രത്തിന്. ക​ല്ലാ​റ്റി​ലൂ​ടെ ക​ട​ന്നു​വ​ന്നാ​ണ് ആ​ന ക്ഷേ​ത്ര​ത്തി​ന് നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഭ​ക്ത​രി​ൽ ഉ​ണ്ടാ​യ വ​ലി​യ വി​ഷ​മ​വും പ്ര​തി​ഷേ​ധ​വും ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും
ക്ഷേ​ത്ര​ത്തി​ന് തൊ​ട്ടു​ചു​റ്റും സം​ര​ക്ഷ​ണ വേ​ലി (ഫെ​ൻ​സിം​ഗ്) നി​ർ​മി​ക്കു​ന്ന​തി​ന് റാ​ന്നി ഡി​എ​ഫ്ഒ അ​രു​ൾ സെ​ൽ​വ​ൻ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​തി​ന്‍റെ പ​ണി ആ​രം​ഭി​ക്കും.
ഒ​ളി​ക​ല്ല് - എം​ആ​ർ​എ​സ് പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​ന്ത​ര​മാ​യ ആ​ന​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ന​ബാ​ർ​ഡി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ എ​ട്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഫെ​ൻ​സിം​ഗ് നി​ർ​മി​ക്കു​ന്ന

ജോ​ലി​ക​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഋ​ഷീ​ശ്വ​ര​ന്മാ​ർ ത​പ​സ് ചെ​യ്തി​രു​ന്ന​താ​യി വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന ക​ട​മാ​ൻ​കു​ന്ന് കോ​ട്ട​യി​ൽ ചി​ര​പു​രാ​ത​ന​മാ​യ ഗു​ഹ​യും ഇ​വി​ടു​ത്തെ പാ​ര​മ്പ​ര്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ന് പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

ഡി​എ​ഫ്ഒ അ​രു​ൾ സെ​ൽ​വ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ കേ​ശ​വ​ൻ, വാ​ർ​ഡ് മെം​ബ​ർ മ​ഞ്ജു ജ​യ​രാ​ജ്, റേ​ഞ്ച് ഓ​ഫീ​സ​ർ എ​സ്. ര​ഞ്ജി​ത്ത്, സ​തീ​ഷ് പ​ണി​ക്ക​ർ, സി​ബി താ​ഴ​ത്തി​ല്ല​ത്ത്, നീ​ഷ് തു​രു​ത്തി​ക്കാ​ട​ൻ , ഗോ​പ​കു​മാ​ർ വൃ​ന്ദാ​വ​ൻ, ദീ​ലീ​പ് അ​രു​വി​ക്ക​ൽ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും എം​എ​ൽ​എ​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags : Farmlands Destroyed Nattuvishesham Districtnews

Recent News

Corehub Up