നെടുങ്കണ്ടം: ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ഡിസിസി. അംഗവുമായ കെ.ആര്. രാമചന്ദ്രനു (56) നേരേ മദ്യപന്റെ ആക്രമണം. ഇന്നലെ വൈകുന്നേരം 5.30നാണ് സംഭവം. നെടുങ്കണ്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രസിഡന്റുകൂടിയാണ് രാമചന്ദ്രന്.
കിഴക്കേ കവലയിലെ ട്രസ്റ്റ് ഓഫീസിന് മുന്നില്‍ എത്തിയ കോമ്പയാര്‍ സ്വദേശി മുന്‍ വൈരാഗ്യത്തത്തുടര്ന്ന് രാമചന്ദ്രനെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത രാമചന്ദ്രനെ ഇയാൾ ആക്രമിക്കുകയുമായിരുന്നു. കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ചു. പരിക്കേറ്റ രാമചന്ദ്രനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് മൂന്ന് തുന്നലുണ്ട്. മദ്യപിച്ചെത്തിയ കോമ്പയാർ സ്വദേശി ആയിരം സന്തോഷാണ് തന്നെ ആക്രമിച്ചതെന്ന് രാമചന്ദ്രൻ പറഞ്ഞു.
Tags : nattu vishesham Attack on block panchayat member