x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ശി​രു​വാ​ണി​യി​ൽ​നി​ന്ന് വെ​ള്ളം ന​ൽ​കി​ല്ലെ​ന്നു​പ​റ​യാ​ൻ അ​ധി​കാ​രി​ക​ൾ ആ​ർ​ജ​വം കാ​ണി​ക്ക​ണം'

വെബ്ഡെസ്ക്
Published: November 19, 2026 05:55 AM IST | Updated: November 19, 2026 05:55 AM IST

പ്ര​തി​ഷേ​ധ ധ​ർ​ണ പ​റ​മ്പി​ക്കു​ളം- ആ​ളി​യാ​ർ ജ​ല​സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ പി.​സി. ശി​വ​ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചി​റ്റൂ​ർ: ആ​ളി​യാ​റി​ൽ ഡാ​മി​ൽ​നി​ന്ന് കേ​ര​ള​ത്തി​ന് വെ​ള്ളം ന​ൽ​കി​ല്ലെ​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ ചി​റ്റൂ​രി​ൽ ക​ർ​ഷ​ക​പ്ര​തി​ഷേ​ധം.
പ​റ​മ്പി​ക്കു​ളം- ആ​ളി​യാ​ർ ജ​ല​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റൂ​ർ അ​ണി​ക്കോ​ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ ധ​ർ​ണ.

ചി​റ്റൂ​ർ​മേ​ഖ​ല അ​തി​രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന് ആ​ളി​യാ​ർ​വെ​ള്ളം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ശി​രു​വാ​ണി​യി​ൽ​നി​ന്ന് ത​മി​ഴ്നാ​ടി​നു വെ​ള്ളം ന​ൽ​കി​ല്ലെ​ന്ന് പ​റ​യാ​നു​ള്ള ആ​ർ​ജ​വം അ​ധി​കാ​രി​ക​ൾ കാ​ണി​ക്ക​ണം.

ചി​റ്റൂ​രി​ന് ല​ഭി​ക്കേ​ണ്ട 7.25 ടി​എം​സി വെ​ള്ളം ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ക​രാ​റി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. ആ​വ​ശ്യ​ത്തി​ല​ധി​കം വെ​ള്ള​മു​ണ്ടാ​യി​ട്ടും കേ​ര​ള​ത്തി​ന് വെ​ള്ളം നി​ഷേ​ധി​ക്കു​ന്ന ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

പ​റ​മ്പി​ക്കു​ളം ആ​ളി​യാ​ർ ജ​ല​സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ പി.​സി. ശി​വ​ശ​ങ്ക​ര​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ എ.​കെ. ഓ​മ​ന​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പാ​ണ്ടി​യോ​ട് പ്ര​ഭാ​ക​ര​ൻ, ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. ബാ​ബു, പ​റ​മ്പി​ക്കു​ളം- ആ​ളി​യാ​ർ ജ​ല​സം​ര​ക്ഷ​ണ സ​മി​തി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ അ​ബ്ദു​ൾ അ​സീ​സ്, കെ.​കെ. സു​രേ​ന്ദ്ര​ൻ, ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ര​വി​ന്ദാ​ക്ഷ​ൻ, ദേ​ശീ​യ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി ബി​ജു പ്ര​സം​ഗി​ച്ചു.

Tags : courage to state that water will not be provided from Siruvani. Nattuvishesham DistrictNews

Recent News

Corehub Up