ഗുഡ്സ് ഓട്ടോ മറിഞ്ഞ നിലയില്‍.
കൊയിലാണ്ടി: ദേശീയപാതയിൽ മൂടാടി പഞ്ചായത്ത് ഓഫീസിന് സമീപം നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ ലോറിയിടിച്ചു. പി.കെ.ബാലന്റെ വീട്ടുപറമ്പിലെ തട്ടുകടയ്ക്ക് സമീപമാണ് അപകടം നടന്നത്.
കണ്ണൂർഭാഗത്ത്നിന്നും ലോഡിറക്കി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഓട്ടോയിലിടിച്ചത്.