x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ്യ​പ്പഭ​ക്ത വാ​ഹ​നം ഇ​ടി​ച്ചു: ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്


Published: November 28, 2025 04:57 AM IST | Updated: November 28, 2025 04:57 AM IST

 

മു​ക്കൂ​ട്ടു​ത​റ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​ർ അ​മി​ത വേ​ഗ​ത്തി​ൽ നി​യ​ന്ത്ര​ണം തെ​റ്റി പാ​ല​ത്തി​ൽ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം.

കാ​റി​ലു​ണ്ടാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​രാ​യ തെ​ലു​ങ്കാ​ന സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​രെ പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​മു​ക്കൂ​ട്ടു​ത​റ ടൗ​ണി​ലെ പാ​ല​ത്തി​ലാ​ണ് സം​ഭ​വം. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. കാ​റി​ന്‍റെ തൊ​ട്ടു പി​ന്നാ​ലെ വ​ന്ന ബൈ​ക്കും നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞു.


തീ​ർ​ഥാ​ട​ക വാ​ഹ​നഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ് ആ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യ​തെ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ടം സം​ഭ​വി​ച്ച് അ​ൽ​പ്പ​സ​മ​യ​ത്തി​ന​കം ഇ​തേ സ്ഥ​ല​ത്ത് ബൈ​ക്കി​ൽ ഇ​ടി​ച്ച മ​റ്റൊ​രു തീ​ർ​ഥാ​ട​ക വാ​ഹ​നം നി​ർ​ത്താ​തെ പോ​വു​ക​യും ചെ​യ്തു.

വീ​തി കു​റ​ഞ്ഞ മു​ക്കൂ​ട്ടു​ത​റ ടൗ​ൺ പാ​ല​ത്തി​ൽ വേ​ഗ​ത്തി​ൽ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന പ്ര​വ​ണ​ത​യാ​ണ് അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന​ത്. പാ​ല​ത്തി​ൽ വീ​തി വ​ർ​ധി​പ്പി​ച്ച് ന​വീ​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യ സം​ഘ​ട​ന പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

Tags : local nattuvishesham Seven injured

Recent News

Corehub Up