x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ക്ക​ടയിൽ ബ​യോബി​ന്‍ പ​ദ്ധ​തി

വെബ് ഡെസ്ക്
Published: October 28, 2026 11:32 PM IST | Updated: October 28, 2026 11:32 PM IST

വീ​ടു​ക​ളി​ൽ ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണം ഉ​റ​പ്പാ​ക്കാ​നു​ള്ള ബ​യോ ബി​ൻ വി​ത​ര​ണം

കൊ​ല്ലം: വീ​ടു​ക​ളി​ലെ ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ബ​യോ ബി​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യു​മാ​യി കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത്. ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ക​യും അ​വ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ന്‍ കു​ടും​ബ​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

2025-26 സാ​മ്പ​ത്തി​ക വ​ര്‍​ഷം ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 5,55,270 രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് 90 ശ​ത​മാ​നം സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ മൂ​ന്ന് ബ​ക്ക​റ്റു​ക​ള്‍ അ​ട​ങ്ങി​യ ഓ​രോ ബ​യോ ബി​ന്‍ യൂ​ണി​റ്റാ​ണ് ന​ല്‍​കു​ന്ന​ത്.
ഇ​ത്ത​ര​ത്തി​ല്‍ ആ​കെ 249 യൂ​ണി​റ്റു​ക​ളാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 140 യൂ​ണി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ശേ​ഷി​ക്കു​ന്ന 109 യൂ​ണി​റ്റു​ക​ളു​ടെ വി​ത​ര​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും.

ബ​യോ ബി​ന്നു​ക​ളി​ല്‍ സം​സ്‌​ക​രി​ക്കു​ന്ന ജൈ​വ​മാ​ലി​ന്യ​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന ക​മ്പോ​സ്റ്റ് ചെ​ടി​ക​ള്‍​ക്കും മ​റ്റ് കൃ​ഷി​ക​ള്‍​ക്കും വ​ള​മാ​യി ഉ​പ​യോ​ഗി​ക്കാം. ബ​യോ ബി​ന്നു​ക​ളു​ടെ ശ​രി​യാ​യ ഉ​പ​യോ​ഗ​വും പ​രി​പാ​ല​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഹ​രി​ത​ക​ര്‍​മ​സേ​ന മു​ഖേ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ ന​ല്‍​കു​ന്നു​ണ്ട്.

പ്ര​വ​ര്‍​ത്ത​ന​രീ​തി വി​ശ​ദീ​ക​രി​ക്കു​ന്ന ല​ഘു​ലേ​ഖ​ക​ളും വീ​ഡി​യോ​ക​ളും ഫോ​ണി​ലൂ​ടെ​യും ല​ഭ്യ​മാ​ക്കു​ന്നു​മു​ണ്ട്. വി​ത​ര​ണം ചെ​യ്ത ബ​യോ ബി​ന്നു​ക​ളു​ടെ തു​ട​ര്‍ പ​രി​പാ​ല​ന ചു​മ​ത​ല ക​രാ​ര്‍ ക​മ്പ​നി​ക്കാ​ണ്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത് സ​മാ​ന​മാ​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ര്‍​ന്നും ന​ട​പ്പാ​ക്കു​മെ​ന്ന് കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പ്രി​യ വ്യ​ക്ത​മാ​ക്കി.

 

Tags :

Recent News

Corehub Up