x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ത്തും കൊ​ട്ടാ​ര​ക്ക​ര​യി​ലും മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു ‌


Published: January 20, 2026 06:07 AM IST | Updated: January 20, 2026 06:07 AM IST


കൊ​ല്ലം: വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജി​ല്ല​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​വി​ജ​യ​നെ കെ​എ​സ്‌യു, ​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. കൊ​ട്ടാ​ര​ക്ക​ര​യി​ലും കൊ​ല്ല​ത്തും ക​രി​ങ്കൊ​ടി കാ​ണി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ ക​രി​ങ്കൊ​ടി കാ​ണി​ച്ച കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ ആ​ൽ​ബ​ർ​ട്ട്, കെഎ​സ്‌യു ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ കു​ഞ്ഞു​മോ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​യ്ത​ലി എ​ന്നി​വ​ർ​ക്കെ​തി​രെ​ കേ​സെ​ടു​ത്തു.

മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​ന് 25,000 രൂ​പ​യു​ടെ കേ​ടു​പാ​ടു​ണ്ട് എ​ന്ന് പ​റ​ഞ്ഞാ​ണ് കി​ളി​കൊ​ല്ലൂ​ർ സി ​ഐ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നു കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു.വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ ഒ​രി​ട​ത്ത് പോ​ലും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​ൽ തൊ​ടു​ന്നി​ല്ലെ​ന്നു കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കു​ന്നു.

കെഎ​സ്‌യു ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ലി​നെ മു​ൻ വൈ​രാ​ഗ്യ​ത്തോ​ടെ ജീ​പ്പി​ലി​ട്ട് സി​ഐ​യും പോ​ലീ​സു​കാ​രും ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.വ​നി​താ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഇ​ല്ലാ​തെ​യാ​ണ് ദീ​പ ആ​ൽ​ബ​ർ​ട്ടി​നെ വ​ലി​ച്ചു ഇ​ഴ​ച്ചു ജീ​പ്പി​ൽ ക​യ​റ്റി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സി​ന്‍റെ ഈ ​കാ​ട​ത്ത ന​ ട​പ​ടി​ക്കെ​തി​രെ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡി.​ഗീ​താ​കൃ​ഷ്ണ​നും പാ​ല​ത്ത​റ രാ​ജീ​വും അ​റി​യി​ച്ചു.

 

Tags : nattu vishesham Black flags Chief Minister

Recent News

Corehub Up