കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ജ്വല്ലറി ഷോറൂം ലക്ഷദ്വീപില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദ്വീപിലെ ആദ്യത്തെ ബ്രാന്‍ഡഡ് ജ്വല്ലറി ഷോറൂമാണിത്. ബോചെ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കവരത്തി, കച്ചേരി ജംഗ്ഷനിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.
ഉദ്ഘാടനം പ്രമാണിച്ച് പത്ത് വരെ ലക്ഷദ്വീപ് ഷോറൂമില്‍ നിന്നും പര്‍ച്ചേയ്സ് ചെയ്യുന്നവര്‍ക്ക് പവന് 1000 രൂപ ഡിസ്കൗണ്ട് നേടാം. ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്കി. ആദ്യത്തെ 10 ദിവസം പര്‍ച്ചേയ്സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പേര്‍ക്ക് സ്പോര്‍ട്സ് സൈക്കിള്‍ സമ്മാനമായി നൽകും. അതോടൊപ്പം ആഴ്ചതോറും നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയങ്ങളും മറ്റു നിരവധി സമ്മാനങ്ങളും നേടാം.
Tags :