ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിൽ ഗ്രാൻഡ് കേക്ക് മിക്സിംഗ് സെറിമണി ഷെഫ് സുരേഷ് പിള്ള നിർവഹിക്കുന്നു.
ചേര്‍ത്തല: ക്രിസ്മസിനെ വരവേല്‍ക്കാന്‍ ചേര്‍ത്തല നൈപുണ്യ സ്കൂള്‍ ഓഫ് മാനേജ്മെന്റില്‍ പരമ്പരാഗത കേക്ക് മിക്സിംഗ് ചടങ്ങ് സംഘടിപ്പിച്ചു. പ്രശസ്ത പാചകവിദഗ്ധന്‍ ഷെഫ് സുരേഷ് പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത സിനിമ സംവിധായകന് വി.കെ. പ്രകാശ്, ചലച്ചിത്രതാരങ്ങളായ ഗീതി സംഗീത, ബില്റ്റ ഏബ്രഹാം എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടറും പ്രിന്‍സിപ്പലുമായ ഫാ. ഡോ. ബെന്നി ജോണ്‍ മാരാംപറമ്പില്‍, ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. അന്‍സില്‍ മൈപ്പാന്‍, അസി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജിനു ചെത്തിമറ്റം, അക്കാഡമിക് ആന്‍ഡ് റിസര്‍ച്ച് ഡീന്‍ ഡോ.ജി. അജയ് കൃഷ്ണന്, ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗം മേധാവി ഐവിന് ഇട്ടി മാത്യു, കോളജിലെ വിവിധ വകുപ്പ് മേധാവികളും ചടങ്ങില്‍ സംബന്ധിച്ചു.
കോളജിലെ ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ക്രിസ്മസ് സീസണിലേക്കുള്ള പ്ലം കേക്കുകള്‍ തയാറാക്കുന്നതിനായി 100 കിലോഗ്രാം കേക്ക് മിശ്രിതമാണ് ഒരുക്കിയത്. കേക്ക് നിര്‍മാണത്തിന്റെ പ്രായോഗിക പാഠങ്ങള്‍ നേരിട്ട് മനസിലാക്കാനും പാചകരംഗത്തെ വൈദഗ്ധ്യം മെച്ചപ്പെടുത്താനും ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നതായിരുന്നു പരിപാടി.
Tags : NattuVishesham DistrictNews