പെരിന്തൽമണ്ണ: എൽഡിഎഫ് സ്ഥാനാർഥി വി.പി. മുഹമ്മദ് ഹനീഫയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് പ്രവർത്തകർ വാക്ക് വിത്ത് മുഹമ്മദ് ഹനീഫ എന്ന പേരിൽ വോട്ടഭ്യർഥന നടത്തി.
ഇന്നലെ രാവിലെ ആറിന് പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രഭാത നടത്തത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കോഴിക്കോട് റോഡിൽ ടൗണ് സ്ക്വയറിൽ കൂട്ടനടത്തം സമാപിച്ചു. എൽഡിഎഫ് നേതാക്കളായ വി. ശശികുമാർ, ഇ. രാജേഷ്, കെ. ശ്യാംപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags : nattu vishesham Campaigning by walking with morning