ക്യാമ്പ് എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്യുന്നു.
കരുനാഗപ്പള്ളി: പന്മന പഞ്ചായത്തില്‍ വനിതകള്‍ക്കായി കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.
രോഗം നേരത്തേ കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ആവശ്യമായ ചികിത്സാ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. പന്മന പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അധ്യക്ഷത വഹിച്ചു.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംലാ നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം ഐ. ജയലക്ഷ്മി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുകന്യ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അന്‍വര്‍, ഡിഎംഒ റുബൈദത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീദേവി, വൈസ് പ്രസിഡന്റ് ഷംന റാഫി , പഞ്ചായത്ത് സെക്രട്ടറി രഞ്ജു എന്നിവര്‍ പ്രസംഗിച്ചു.