x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു


Published: March 22, 2026 07:16 AM IST | Updated: March 22, 2026 07:16 AM IST

കാഞ്ഞങ്ങാട്

കാ​ഞ്ഞ​ങ്ങാ​ട്: മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ വ​ര​ണാ​ധി​കാ​രി കെ.​ആ​ർ. മ​നോ​ജി​നു മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. ബാ​ബു, നേ​താ​ക്ക​ളാ​യ വി.​കെ. രാ​ജ​ൻ, കെ. ​രാ​ജ് മോ​ഹ​ൻ, എം. ​രാ​ഘ​വ​ൻ, ഒ​ക്ലാ​വ് കൃ​ഷ്ണ​ൻ, കെ.​എ​സ്. കു​ര്യ​ക്കോ​സ്, ക​രീം ച​ന്തേ​ര, പി.​ടി. ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വെ​ള്ളി​ക്കോ​ത്ത് പ​ള്ളി​ക്കാ​പ്പി​ൽ ത​റ​വാ​ട്ടി​ലെ മു​തി​ർ​ന്ന അം​ഗ​വും അ​ടോ​ട്ട് വ​ന​ദു​ർ​ഗാ ക്ഷേ​ത്ര​സ്ഥാ​നി​ക​നു​മാ​യ നാ​രാ​യ​ണ​ൻ പ​ള്ളി​ക്കാ​പ്പി​ലാ​ണ് ഗോ​വി​ന്ദ​ന് കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക ന​ൽ​കി​യ​ത്.

കാഞ്ഞങ്ങാട് മണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം. ​ബ​ൽ​രാ​ജ് വ​ര​ണാ​ധി​കാ​രി കെ.​ആ​ർ. മ​നോ​ജി​നു മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.​കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലൂ​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ്ര​ക​ട​ന​മാ​യെ​ത്തി​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. വേ​ണു​ഗോ​പാ​ൽ ഡ​മ്മി സ്ഥാ​നാ​ർ​ഥി​യാ​യി പ​ത്രി​ക ന​ൽ​കി.

നേ​താ​ക്ക​ളാ​യ എ. ​വേ​ലാ​യു​ധ​ൻ, എം. ​പ്ര​ശാ​ന്ത്, വി​നീ​ത് മു​ണ്ട​മാ​ണി, ഇ. ​കൃ​ഷ്ണ​ൻ, കൊ​വ്വ​ൽ ദാ​മോ​ദ​ര​ൻ, പി.​ആ​ർ. സു​നി​ൽ, എം. ​പ്ര​ദീ​പ് കു​മാ​ർ, എ​ച്ച്.​ആ​ർ. സു​ക​ന്യ, പി. ​പ​ദ്മ​നാ​ഭ​ൻ, ബി​ജി ബാ​ബു, ശ്രീ​ജി​ത്ത് പ​റ​ക്ക​ളാ​യി, വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ ബ​ളാ​ൽ, ച​ന്ദ്ര​ൻ ക​ല്ലു​രാ​വി, എ​ച്ച്.​ആ​ർ. ശ്രീ​ധ​ര​ൻ, ജോ​ൺ ഐ​മ​ൺ, വൈ​ശാ​ഖ് മാ​വു​ങ്കാ​ൽ, ശ​ശി​കു​മാ​ർ പു​തി​യ​വ​ള​പ്പ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​പ്പാ​ട്ടി​വ​ള​പ്പ്, കെ. ​ശോ​ഭ​ന എ​ച്ചി​ക്കാ​നം, എം. ​പ്ര​കാ​ശ​ൻ, എ​ൻ. ദി​നേ​ശ​ൻ, ഗം​ഗാ​ധ​ര​ൻ രാം​ന​ഗ​ർ, ര​വീ​ന്ദ്ര​ൻ മാ​വു​ങ്കാ​ൽ, എം. ​ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി, രാ​ജീ​വ​ൻ പ​ടി​ഞ്ഞാ​റേ​ക്ക​ര, കെ. ​സു​മേ​ഷ് കൊ​വ്വ​ൽ, എ.​എം.​രോ​ഷ്മ, ബി.​എം. നീ​ഷ്മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തൃക്കരിപ്പൂർ

കാ​ഞ്ഞ​ങ്ങാ​ട്: തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി.​പി. മു​സ്ത​ഫ ഉ​പ വ​ര​ണാ​ധി​കാ​രി​യാ​യ കാ​ഞ്ഞ​ങ്ങാ​ട് ത​ഹ​സി​ൽ​ദാ​ർ പി.​കെ. പ്രേ​മാ​ന​ന്ദി​നു മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളോ​ടൊ​പ്പം പ്ര​ക​ട​ന​മാ​യെ​ത്തി​യാ​ണ് പ​ത്രി​ക ന​ൽ​കി​യ​ത്.

എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ, എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി. ​ജ​നാ​ർ​ദ​ന​ൻ, ചെ​യ​ർ​മാ​ൻ വി.​വി. കൃ​ഷ്ണ​ൻ, എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, പി. ​വി​ജ​യ​കു​മാ​ർ, ക​രീം ച​ന്തേ​ര, ടി.​വി. ബാ​ല​കൃ​ഷ്ണ​ൻ, സി. ​ബാ​ല​ൻ, പി.​വി. ത​മ്പാ​ൻ, കെ.​എം. ബാ​ല​കൃ​ഷ്ണ​ൻ, ര​തീ​ഷ് പു​തി​യ​പു​ര​യി​ൽ, വി.​വി. വി​ജ​യ​ൻ, ജ​യിം​സ് മാ​രൂ​ർ, സു​രേ​ഷ് പു​തി​യേ​ട​ത്ത്, വി.​കെ. ഹ​നീ​ഫ ഹാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ തൃ​ക്ക​രി​പ്പൂ​ർ വ​ൾ​വ​ക്കാ​ട് പു​തി​യ പു​ര​യി​ൽ ത​റ​വാ​ട്ടി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ അം​ഗം വി.​പി.​പി ആ​സി​യു​മ്മ​യു​ടെ വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലി​നു ശേ​ഷ​മാ​ണ് മു​സ്ത​ഫ പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​നാ​യി പു​റ​പ്പെ​ട്ട​ത്. തൃ​ക്ക​രി​പ്പൂ​രി​ലെ പൗ​ര​പ്ര​മു​ഖ​നാ​യി​രു​ന്ന പ​രേ​ത​നാ​യ വി.​പി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി പ​ട്ടേ​ല​രു​ടെ മ​ക​ൻ വി.​പി.​പി. അ​ബ്ദു​ൾ റ​ഹിം, വി.​പി.​പി. അ​സീം തു​ട​ങ്ങി​യ​വ​ർ ത​റ​വാ​ട്ടി​ലെ ഇ​ള​മു​റ​ക്കാ​ര​ന് ആ​ശി​ർ​വാ​ദ​വു​മാ​യെ​ത്തി​യി​രു​ന്നു.

തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ട്വ​ൻ​റി-20 യി​ലെ ര​വി കു​ള​ങ്ങ​ര ഉ​പ വ​ര​ണാ​ധി​കാ​രി പി.​കെ. പ്രേ​മാ​ന​ന്ദി​നു മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ. ​വേ​ലാ​യു​ധ​ൻ, തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​വി. ഷി​ബി​ൻ, ട്വ​ൻ​റി-20 ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​മ​ണി രാ​ജേ​ഷ്, ബി​ജെ​പി-​എ​ൻ​ഡി​എ നേ​താ​ക്ക​ളാ​യ എ.​കെ. ച​ന്ദ്ര​ൻ, എം. ​ഭാ​സ്ക​ര​ൻ, ഇ.​എം. സോ​ജു, ടി.​സി. രാ​മ​ച​ന്ദ്ര​ൻ, യു. ​രാ​ജ​ൻ, ടി. ​കു​ഞ്ഞി​രാ​മ​ൻ, ടി. ​രാ​ധാ​കൃ​ഷ്ണ​ൻ, എം.​കെ. അ​ഖി​ൽ, മ​യ്യി​ൽ നാ​രാ​യ​ണ​ൻ, കെ. ​സ​തീ​ശ​ൻ, ശ​ശീ​ധ​ര​ൻ തൃ​ക്ക​രി​പ്പൂ​ർ, ഇ. ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഉദുമ

കാ​സ​ർ​ഗോ​ഡ്: ഉ​ദു​മ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​എ​ച്ച്. കു​ഞ്ഞ​മ്പു വ​ര​ണാ​ധി​കാ​രി​യാ​യ എ​ൽ​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ലി​പു എ​സ് ലോ​റ​ൻ​സി​നു മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​യ എ​കെ​ജി ഭ​വ​നി​ൽ നി​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം പ്ര​ക​ട​ന​മാ​യെ​ത്തി​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

എ​ൽ​ഡി​എ​ഫ് ഉ​ദു​മ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി. ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി കെ.​വി. കു​ഞ്ഞി​രാ​മ​ൻ, നേ​താ​ക്ക​ളാ​യ പി. ​ക​രു​ണാ​ക​ര​ൻ, കെ. ​കു​ഞ്ഞി​രാ​മ​ൻ, എം.​എ. ല​ത്തീ​ഫ്, മൊ​യ്തീ​ൻ​കു​ഞ്ഞി ക​ള​നാ​ട്, എം. ​സു​മ​തി, ഇ. ​പ​ദ്മാ​വ​തി, സി​ജി മാ​ത്യു, വി. ​രാ​ജ​ൻ, കെ. ​മ​ണി​ക​ണ്ഠ​ൻ, മു​ഹ​മ്മ​ദ് ഹ​നീ​ഫ, ടി.​എം.​എ. ക​രിം, ഓ​മ​ന രാ​മ​ച​ന്ദ്ര​ൻ, മ​ധു മു​തി​യ​ക്കാ​ൽ, ബി​ജു ഉ​ണ്ണി​ത്താ​ൻ, സി. ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

ഉ​ദു​മ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​നീ​ല​ക​ണ്ഠ​ൻ വ​ര​ണാ​ധി​കാ​രി ലി​പു എ​സ് ലോ​റ​ൻ​സി​നു മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്ന് പ്ര​ക​ട​ന​മാ​യെ​ത്തി​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ, മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​ർ സി.​ടി. അ​ഹ​മ്മ​ദ​ലി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ, ഹ​ക്കീം കു​ന്നി​ൽ, എ. ​അ​ബ്ദു​ൾ റ​ഹി​മാ​ൻ, എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, അ​ഡ്വ. എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, ഡോ. ​ഖാ​ദ​ർ മാ​ങ്ങാ​ട്, ര​മേ​ശ​ൻ ക​രു​വാ​ച്ചേ​രി, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ർ, ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, എം.​സി. പ്ര​ഭാ​ക​ര​ൻ, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, ജെ.​എ​സ്. സോ​മ​ശേ​ഖ​ര, ല​ക്ഷ്മ​ണ പ്ര​ഭു, ധ​ന്യ സു​രേ​ഷ്, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, ബി.​പി. പ്ര​ദീ​പ് കു​മാ​ർ, ഗീ​ത കൃ​ഷ്ണ​ൻ, സു​കു​മാ​രി ശ്രീ​ധ​ര​ൻ, കെ. ​ബ​ല​രാ​മ​ൻ ന​മ്പ്യാ​ർ, വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ, പി.​വി. സു​രേ​ഷ്, കെ.​ആ​ർ. കാ​ർ​ത്തി​കേ​യ​ൻ, കെ.​ഇ.​എ. ബ​ക്ക​ർ, എ. ​വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മഞ്ചേശ്വരം

കാ​സ​ർ​ഗോ​ഡ്: എ​ൻ​ഡി​എ മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്തി അ​സി. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ പി. പ്രേംരാജിനു മുന്പാകെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ക​ർ​ണാ​ട​ക എം​എ​ൽ​എ ഭ​ര​ത് ഷെ​ട്ടി, എ​ൻ​ഡി​എ നേ​താ​ക്ക​ളാ​യ കെ.​വി. ഭ​ട്ട്, സു​രേ​ഷ് കു​മാ​ർ ഷെ​ട്ടി, ഗോ​പാ​ൽ ഷെ​ട്ടി അ​രി​ബ​യ​ൽ, എ.​കെ. ക​യ്യാ​ർ, വി. ര​വീ​ന്ദ്ര​ൻ, ജ​യ​ന്ത പാ​ട്ടാ​ളി, സു​നി​ൽ അ​ന​ന്ത​പു​രം, ആ​ദ​ർ​ശ് മ​ഞ്ചേ​ശ്വ​രം എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മ​ഞ്ചേ​ശ്വ​ര​ത്തെ ഭാ​ഷാ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ മൂ​ന്നാം​കി​ട പൗ​ര​ൻ​മാ​രാ​യാ​ണ് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന് ശേ​ഷം സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ക​ന്ന​ഡ​യി​ൽ വോ​ട്ട​ർ​പ​ട്ടി​ക പോ​ലും ല​ഭി​ക്കു​ന്നി​ല്ല. മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ക​ണ്ടാ​ൽ​ത​ന്നെ മ​ണ്ഡ​ല​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന മ​ന​സി​ലാ​കും. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​റു​പ​തോ​ളം പേ​ർ ജോ​ലി ചെ​യ്യു​ന്ന വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ഒ​ന്ന​ര​മാ​സ​ത്തോ​ളം കാ​ലം വൈ​ദ്യു​തി പോ​ലും ഇ​ല്ലാ​തി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ​വി​ടെ വ​രാ​തെ ക​ള​ക്ട​റേ​റ്റി​ൽ പോ​യി പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത് ഈ ​ഓ​ഫീ​സ് ജ​ന​ങ്ങ​ൾ കാ​ണാ​തി​രി​ക്കാ​നാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

K-Rail Survey K-Rail Survey K-Rail Survey

Tags : nattu vishesham Candidates nominations

Recent News

Corehub Up