x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി കെ​യ​ർ എ​ൻ സേ​ഫ്

വെബ് ഡെസ്ക്
Published: August 14, 2026 03:07 AM IST | Updated: August 14, 2026 03:07 AM IST

കെ​യ​ർ എ​ൻ സേ​ഫി​ന്‍റെ സ​ഹാ​യ​വി​ത​ര​ണം പ​ഴ​കു​ളം മ​ധു എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

റാ​ന്നി: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച റാ​ന്നി​യി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി കെ​യ​ർ എ​ൻ സേ​ഫ് വീ​ണ്ടും റാ​ന്നി​യി​ലെ​ത്തി. കെ​യ​ർ എ​ൻ സേ​ഫ്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി), കെ​എ​ൽ 62 വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ എ​ന്നി​വ​യു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ദു​രി​താ​ശ്വാ​സ സ​ഹാ​യക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ഉ​തി​മൂ​ട്–വ​ലി​യ​ക​ലു​ങ്ക് ഗ്രീ​ൻവാ​ലി ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഴ​കു​ളം മ​ധു എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് സ​ഹാ​യ വി​ത​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് മ​ന്ദ​മ​രു​തി, അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ, മു​ൻ റാ​ന്നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. പ്ര​കാ​ശ്, കെ​യ​ർ എ​ൻ സേ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​റോ​ണി ഗി​ൽ​ബ​ർ​ട്ട്, പ്ര​സാ​ദ് കു​ഴി​ക്കാ​ല, ര​ജി​ത ജ​സ്റ്റി​ൻ, വാ​ർ​ഡ്​ മെംബ​ർ ദി​ലീ​പ് ഉ​തി​മൂ​ട്, മ​ന്ദി​രം ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തൃ​ശൂ​രി​ൽനി​ന്നെ​ത്തി​യ കെ​യ​ർ എ​ൻ സേ​ഫ് പ്ര​വ​ർ​ത്ത​ക​ർ, ഡ​ബ്ല്യു​എം​സി ഭാ​ര​വാ​ഹി​ക​ൾ, സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, റൂ​ട്രോ​ണി​ക്സ് സ്ഥാ​പ​ന​ത്തി​ലെ കു​ട്ടി​ക​ൾ, കെ​എ​ൽ 62 കൂ​ട്ടാ​യ്മ​യി​ലെ സ​ന്ന​ദ്ധപ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, പ​ഴ​വ​ങ്ങാ​ടി, റാ​ന്നി, അ​ങ്ങാ​ടി, ചെ​റു​കോ​ൽ, അ​യി​രൂ​ർ, കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പു​ഴ​ശേ​രി, ആ​റ​ന്മു​ള, തോ​ട്ട​പ്പു​ഴ​ശേ​രി, കോ​ട്ട​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ഹാ​യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​റ്റു​ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ക്കു​ക​യും വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up