ലത്തീഫ്
ചങ്ങരംകുളം: മത്സ്യവില്പനക്കിടെയു ണ്ടായ തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ചങ്ങരംകുളം മാട്ടം സ്വദേശിയും കല്ലുംപുറം വട്ടമാവില്‍ താമസക്കാരനുമായി ലത്തീഫ് (43) ആണ് അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞ പ്രതി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ചങ്ങരംകുളം പൊലിസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
ശനിയാഴ്ച രാത്രി എട്ടോടെ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്താണ് സംഭവം. സംസ്ഥാനപാതയില്‍ മാര്‍സ് സിനിമാസിന് സമീപം ഗുഡ്സ് ഓട്ടോയില്‍ മത്സ്യവില്പന നടത്തുന്ന പൊന്നാനി സ്വദേശി മുജീബി (30) നാണ് വെട്ടേറ്റത്. കാലിനും കൈക്കും വെട്ടേറ്റ മുജീബിനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ചങ്ങരംകുളത്ത് സണ്‍റൈസ് ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് തൊട്ടടുത്ത് മത്സ്യവില്പന നടത്തുന്ന ലത്തീഫ് മത്സ്യം വെട്ടുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നുവെന്നാണ് മുജീബ് പൊലിസിന് നല്കിയ മൊഴി. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.